ഹർത്താൽ സംഘർഷം: 3282 അറസ്റ്റ്; 487 പേർ റിമാൻഡിൽ

Last Updated:
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തിൽ അക്രമം നടത്തി റിമാൻഡിലായവരെ കാത്തിരിക്കുന്നത് കടുത്ത നിയമ നടപടി. പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരം 487 പേരെയാണ് റിമാൻഡ് ചെയ്തത്. പിഴ തുക അടച്ചില്ല എങ്കിൽ മൂന്ന് മുതൽ ഏഴു വർഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വരും.
അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ 3282 പേരിൽ 487 പേരാണ് റിമാൻഡിലായത്. സമീപകാലത്ത് ഇത്രയും അധികം പേർ റിമാൻഡ് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. കെ എസ് ആർ ടി സി ബസുകളും സർക്കാർ ഓഫീസുകളും തകർത്തതിന് ഉൾപ്പെടെയാണ് റിമാൻഡിലായ ഭൂരിപക്ഷം പേർക്കെതിരെയും കേസെടുത്തിട്ടുള്ളത്. പതിനായിരം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്തിയാണ് കേസ്. പോലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ പിഴയടച്ചില്ലെങ്കിൽ ജയിലഴിക്കുള്ളിലാവും. മൂന്ന് മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് ഏറെയും.
advertisement
അതത് പാർടികൾ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ കേസിൽ ഉൾപ്പെട്ടവർ സ്വന്തം നിലയ്ക്ക് പിഴയടക്കേണ്ടി വരും. ഇത്രയധികം പേർക്ക് പാർടി സഹായം ലഭിക്കാൻ ഇടയില്ല. അങ്ങനെയെങ്കിൽ സ്വയം പിഴയടച്ച് ശിക്ഷ ഒഴിവാക്കുകയേ മാർഗമുള്ളൂ. അതിനു കഴിയാത്തവർ ശിക്ഷ അനുഭവിക്കേണ്ടി വരും. ആകെ രജിസ്റ്റർ ചെയ്ത 1286 കേസുകളിലായാണ് 487 പേരെ റിമാൻഡ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹർത്താൽ സംഘർഷം: 3282 അറസ്റ്റ്; 487 പേർ റിമാൻഡിൽ
Next Article
advertisement
'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
  • ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ വീണ് പരിക്കേറ്റു.

  • 'വേദനയോടെയാണെങ്കിലും വിലപ്പെട്ട പാഠം പഠിക്കാൻ കഴിഞ്ഞു' എന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

  • ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക എന്ന ഗുണപാഠം അദ്ദേഹം പങ്കുവച്ചു.

View All
advertisement