TRENDING:

'സോണിയ ഗാന്ധി' മൂന്നാറില്‍ ബിജെപി സ്ഥാനാർത്ഥി

Last Updated:

പിതാവ് ദുരെരാജ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ആരാധന കാരണമാണ് മകൾക്ക് ഈ പേര് നൽകിയത്

advertisement
മൂന്നാർ: പേരിൽ മുൻ കോൺഗ്രസ് അധ്യക്ഷയുടെ പ്രൗഢിയുണ്ടെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് 34 കാരിയായ സോണിയ ഗാന്ധി. മൂന്നാർ പഞ്ചായത്തിലെ സ്ഥാനാർത്ഥിയായ ഇവർ നിലവിലെ സാഹചര്യത്തിൽ ശ്രദ്ധാകേന്ദ്രമാവുകയാണ്.
സോണിയ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ച് തമിഴിലുള്ള പോസ്റ്റർ
സോണിയ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ച് തമിഴിലുള്ള പോസ്റ്റർ
advertisement

നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരെരാജാണ് മകളോടുള്ള വാത്സല്യവും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ആരാധനയും കാരണം ഈ പേര് നൽകിയത്.

എന്നാൽ, ഭർത്താവ് സുഭാഷ് ബിജെപി പ്രവർത്തകനായതോടെ സോണിയ ഗാന്ധിയും താമരക്കൊടിയുടെ അനുഭാവിയായി മാറുകയായിരുന്നു. നിലവിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറിയാണ് സുഭാഷ്. ഒന്നര വർഷം മുൻപ് പഴയ മൂന്നാർ മൂലക്കടയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

നിലവിലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വലർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർത്ഥികൾ. പേരിലെ കൗതുകം കൊണ്ട് തന്നെ ഈ മത്സരം മൂന്നാറിൽ ചർച്ചയാവുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Despite bearing the name of the former Congress President, 34-year-old Sonia Gandhi is preparing to contest the local body elections on the BJP's 'Lotus' symbol. As a candidate for the Munnar Panchayat, she has become a point of interest in the current scenario. Her late father, Dhurairaj, a worker at Nallathanni Kallar and a senior Congress leader, gave her the name out of affection for his daughter and admiration for Congress leader Sonia Gandhi.However, after her husband, Subhash, became a BJP worker, Sonia Gandhi also became an advocate of the saffron party.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സോണിയ ഗാന്ധി' മൂന്നാറില്‍ ബിജെപി സ്ഥാനാർത്ഥി
Open in App
Home
Video
Impact Shorts
Web Stories