തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ ഗതിയിൽ ജൂൺ ഒന്നിന് കേരളത്തിൽ ആരംഭിക്കുകയും ജൂലൈ 15 ഓടെ രാജ്യം മുഴുവൻ വ്യാപിക്കുകയും വടക്കോട്ട് നീങ്ങുകയും ചെയ്യും. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ബുധനാഴ്ച അറിയിച്ചു.
കേരളത്തിൽ മൺസൂൺ പ്രഖ്യാപിക്കുന്നതിനുള്ള മൂന്ന് പ്രധാന മാനദണ്ഡങ്ങളിൽ രണ്ട് മാനദണ്ഡങ്ങൾ ലക്‌ഷ്യം കണ്ടുകഴിഞ്ഞു. കേരളത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 14 സ്റ്റേഷനുകളിൽ തുടർച്ചയായി രണ്ട് ദിവസത്തേക്ക് 2.5 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്യുകയും ഔട്ട്ഗോയിംഗ് ലോംഗ് വേവ് റേഡിയേഷൻ (OLR) 200 wm-2 ന് താഴെ ആയിരിക്കണം.
advertisement
മൂന്നാമത്തെ മാനദണ്ഡമായ മൺസൂൺ കാറ്റിൻ്റെ ശക്തിയെ സൂചിപ്പിക്കുന്ന 600 hPa വരെ ആയിരിക്കേണ്ട പടിഞ്ഞാറൻ കാറ്റിൻ്റെ ആഴം മെയ് 29 ന് ബുധനാഴ് വരെ രേഖപ്പെടുത്തിയിട്ടില്ല.
കൂടാതെ, അറബിക്കടലിലെ ചക്രവാത ചുഴിയും ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റും സൃഷ്ടിച്ച അധികമഴയും വേനൽക്കാലത്ത് മഴയുടെ കമ്മി ഇല്ലാതാക്കുകയുണ്ടായി. മെയ് അവസാന രണ്ടാഴ്ചയും കേരളത്തിൽ റെക്കോർഡ് വേനൽമഴ ലഭ്യമായിരുന്നു. ഐഎംഡി ജൂണിൽ പുറപ്പെടുവിച്ച പ്രതിമാസ, സീസണൽ പ്രവചനവും നാല് മാസത്തെ മുഴുവൻ സീസണും കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
മഴക്കെടുതി; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
മഴക്കെടുതിയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നിലവിൽ ഏട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 66 പേരുണ്ട് എന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം പുറത്തുവിട്ട ഔദ്യോഗിക കണക്കു പ്രകാരം പറയുന്നു. തിരുവനന്തപുരം, വർക്കല, കാട്ടാക്കട താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതവും നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിൽ ഓരോ ക്യാമ്പുകൾ വീതവും പ്രവർത്തിക്കുന്നു.
എറണാകുളം ജില്ലയിലെ തമ്മനത്തും കാക്കനാടും കളമശ്ശേരിയിലും ദുരിതം തുടരുകയാണ്. എറണാകുളം ജില്ലയിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
പറവൂർ, കളമശേരി, കാക്കനാട് എന്നിവിടങ്ങളിലായി 37 പേർ ക്യാമ്പുകളിൽ താമസിക്കുന്നു.
Summary: The arrival of the Southwest monsoon in Kerala is anticipated to occur slightly earlier this year, on May 30, 2024. A yellow alert has been issued for 11 districts, excluding Kasargod, Kannur, and Wayanad. Additionally, a widespread rain alert is forecasted for the state on Thursday. In response, rain relief camps have been opened in major cities of Thiruvananthapuram and Ernakulam. Notably, Kerala experienced a remarkable spell of summer rainfall in May 2024