ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകേൾക്കുന്നത്. ഇത് കേരളത്തിന്റെ സാമുദായിക ഐക്യത്തിനും സൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനും പോറൽ ഏൽപ്പിക്കുന്നതാണ്. വലിയ ആഘാതം ഉണ്ടാകും. ഇങ്ങനെ ആരു പറഞ്ഞാലും അതിന്റെയൊക്കെ പ്രചാരകർ ആകരുതെന്നും എം ബി രാജേഷ് പറഞ്ഞു.
മതനിരപേക്ഷതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും പോറൽ ഉണ്ടാക്കുന്ന ഒന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. ഇതിനായുള്ള നിതാന്ത ജാഗ്രത മാധ്യമപ്രവർത്തകരും പുലർത്തേണ്ട കാലമാണിത്. അത്തരത്തിലുള്ള ജാഗ്രത പുലർത്തിയതിന്റെ ഉജ്ജ്വല മാതൃക ഉണ്ട്. ഓരോ ദിവസവും വിഷം വമിപ്പിക്കുന്ന വാർത്തകളാണ് മാധ്യമപ്രവർത്തകരുടെ മുന്നിലേക്കെത്തുന്നത്.
advertisement
ഇത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാകും. ഇത്തരം വാർത്തകളുടെ പ്രചാരകരായി മാറാതിരിക്കുക. ഇന്നത്തെ കാലത്ത് മാധ്യമങ്ങൾ ഉയർത്തിപ്പിടിക്കേണ്ട മൂല്യമാണ് ഇതൊന്നും സ്പീക്കർ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് അചഞ്ചലമായ മതനിരപേക്ഷ ബോധം ഉണ്ടാവണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും എം ബി രാജേഷ് ഓർമ്മപ്പെടുത്തി.
'സംഘപരിവാര്‍ അജണ്ടയില്‍ പെട്ടുപോകരുത്; സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആസൂത്രിതശ്രമം'; വി.ഡി.സതീശന്‍
പാലാ ബിഷപ്പിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐ.ഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതില്‍ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറുകാരാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ അജണ്ടയില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായങ്ങള്‍ പെട്ടുപോകരുത്. പ്രസ്താവനയ്ക്കു പകരമായി ചിലര്‍ ബിഷപ്പ് ഹൗസിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയാണ്. ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്നും പരസ്പരമുള്ള സംഘര്‍ഷങ്ങളും പ്രകോപനങ്ങളും പ്രകടനങ്ങളും ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേരളത്തില്‍ സമുദായിക സംഘര്‍ഷം ഉണ്ടാകുന്ന ഘട്ടമുണ്ടായാല്‍ അതില്‍ കക്ഷി ചേരാതെ ഇല്ലാതാക്കന്‍ ശ്രമിക്കും. കേരളത്തില്‍ മതസൗഹാര്‍ദ്ദവും മതമൈത്രിയും നിലനില്‍ക്കണം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും ഇതു വഷളാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ്പ് പറഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേകമായി പരിഗണിക്കേണ്ട എന്തെങ്കലും ഉണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിച്ച് പരിഹരിക്കണം. അല്ലാതെ അതു കൈവിട്ടു പോകുന്ന അവസ്ഥയുണ്ടാകരുത്. മുസ്ലീം വിരുദ്ധത ഉണ്ടാക്കാന്‍ ചിലയാളുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രമിക്കുന്നുണ്ട്. ഇതിനു കൗണ്ടറായി ക്രൈസ്തവ വിരുദ്ധതയും ഉണ്ടാകും.
ഇരുമതവിഭാഗങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ അകലും. എന്തിനാണ് കേരളത്തില്‍ അങ്ങനെയൊരു അകല്‍ച്ചയുടെ ആവശ്യം. കേരളത്തിന്റെ സമൂഹിക ഇഴയടുപ്പംകീറിപ്പറിക്കരുത്. ഇതാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി ഡി സതീശന്‍ പറഞ്ഞു.
