TRENDING:

ശബരിമലയിൽ പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം

Last Updated:

പുല്ലുമേട് വഴി എത്തുന്ന തീർത്ഥാടകർക്ക് ദർശനത്തിനായി പ്രത്യേക സൗകര്യം നേരത്തെ തന്നെ ഒരുക്കിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമലയിലേക്ക് കാനന പാത വഴി കിലോമീറ്ററുകൾ നടന്നു വരുന്ന തീർത്ഥാടകർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം. എരുമേലി കാനന പാത വഴി എത്തുന്നവർക്ക് ബുധനാഴ്ച്ച മുതൽ വാവർ നടയിലേക്ക് നേരിട്ട് എത്തി ഇവർക്ക് പതിനെട്ടാംപടി കയറാം. ബുധനാഴ്ച മുതൽ വനം വകുപ്പ് പ്രത്യേക പാസ് നൽകും. മുക്കുഴിയിൽ വെച്ചാണ് തീർത്ഥാടകർക്ക് പാസ് നൽകുക. പുല്ലുമേട് വഴി എത്തുന്ന തീർത്ഥാടകർക്ക് ദർശനത്തിനായി പ്രത്യേക സൗകര്യം നേരത്തെ തന്നെ ഒരുക്കിയിരുന്നു.
News18
News18
advertisement

അയ്യപ്പനെ കാണാൻ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചിരുന്നു.

ഇത്രയും ദൂരം നടന്നുവരുന്ന ഇവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണം എന്നുള്ളവർക്ക് ആ വഴിയുമാകാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും പ്രത്യേക പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർത്ഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർത്ഥാടകർക്ക് ദർശനം നടത്താം. വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഏർപ്പാടാക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിൽ പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം
Open in App
Home
Video
Impact Shorts
Web Stories