പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് തീരുമാനമായത്. ത്രിതല അന്വേഷണമാണ് പ്രഖ്യാപിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എം ആര്‍ അജിത്കുമാറിന് ഉണ്ടായ വീഴ്ചകള്‍ ഡി ജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും.
ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡിജിപിയായിരിക്കും അന്വേഷിക്കുക. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവിയും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം എഡിജിപി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 17, 2024 8:32 PM IST
