ആരോപണം വന്നപ്പോൾ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചവർ സർക്കാർ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കുമെന്നും പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോർട്ട് ശരിവയ്ക്കുകയാണെന്നും വി.ഡി സതീശൻ എം.എൽ.എ ചൂണ്ടിക്കാട്ടി.
സമിതിയുടെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ;
- നടപടിക്രമങ്ങൾ പാലിച്ചില്ല.
- തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഫയൽ കണ്ടില്ല.
- നിയമവകുപ്പിന്‍റെ പരിശോധന നടന്നില്ല.
- ധനകാര്യ പരിശോധന നടന്നില്ല.
- വിദേശകമ്പനിയുമായി കരാറിലേർപ്പെടുമ്പോൾ വേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല.
- കരാറിനു മുമ്പ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടാതിരുന്നതു വീഴ്ച.
- കരാര്‍ വഴി 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിങ്ക്ളറിനു ലഭിച്ചു.
- കരാറുമായി ബന്ധപ്പെട്ട് എല്ലാ തീരുമാനവും എടുത്തതും ഒപ്പുവച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആണെന്നും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയില്ല.
- വിവരച്ചോര്‍ച്ച ഉണ്ടാകുന്നതു കണ്ടെത്താന്‍ സര്‍ക്കാരിന് സംവിധാനങ്ങളില്ല.
- സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖല ശക്തമാക്കണമെന്നും സൈബര്‍ സുരക്ഷാ ഓഡിറ്റിനായി വൈദഗ്ധ്യമുള്ള കമ്പനികളെ എം പാനല്‍ ചെയ്യണമെന്നും വിദഗ്ധസമിതി ശിപാര്‍ശ നല്കി.
advertisement
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2020 10:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പ്രിങ്ക്ളർ : സർക്കാർ സമിതിയുടെ റിപ്പോർട്ട് പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നത്