നേരത്തെ ശ്രീചിത്രന്‍ നല്‍കിയ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞിരിക്കുന്നത്.
'ദീപ നിശാന്ത് സംഘി മനസുകളെ പരിഭ്രമിപ്പിച്ചിരിക്കുന്നു'
കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നുമെന്നും പറയുന്ന അദ്ദേഹം ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലാണെന്നുമാണെന്ന് പറയുന്ന ശ്രീചിത്രന്‍. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാള്‍ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലന്‍സും വേറെയില്ലെന്ന രാഷ്ട്രീയബോദ്ധ്യം തനിക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
advertisement
'കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യമുണ്ട്': ദീപാ നിശാന്ത്
'ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാന്‍ കലേഷിനോട് മാപ്പു പറയുന്നു.' എന്നും ശ്രീചിത്രന്‍ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.