തിരുവനന്തപുരം: കോപ്പിയടി വിവാദത്തില്‍ ദീപാ നിശാന്തിന് പിന്തുണയുമായി എഴുത്തുകാരന് അശോകന് ചരുവില്‍. 'ശബരിമലയില്‍ തോറ്റതിന് മറുപടി ആഗോള ഭീകര കവിതക്കേസ്' എന്ന് പറഞ്ഞാണ് ദീപാ നിശാന്ത് വിഷയത്തില്‍ അശേകന് ചരുവില്‍ പ്രതികരിച്ചത്.
കോപ്പിയടി വിവാദം ഉയർന്നതിനു പിന്നാലെ ദീപാ നിശാന്ത് ഫേസ്ബുക്കിലിട്ട പോസ്റ്റിന് കമന്റായാണ് അശോകന് ചരുവിലിന്റെ പ്രതികരണം. ശബരിമല വിഷയത്തിന് പിന്നാലെ സംഘപരിവാറുകാരാണ് കോപ്പിയടി വിഷയം ചര്ച്ചയാക്കുന്നെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ കമന്റ്.
'ശബരിമലയില്‍ തോറ്റതിന് മറുപടി ആഗോള ഭീകര കവിതക്കേസ്! ദീപാ നിശാന്ത് എന്ന ടീച്ചര്‍ ഇതിനകം സംഘരിവാര്‍ മനസ്സുള്ളവരെ എത്രയധികമാണ് പരിഭ്രമിപ്പിച്ചിരിക്കുന്നത് എന്നാലോചിക്കുമ്പോള്‍ അത്ഭുതം! ടീച്ചറോട് അസൂയ തോന്നുന്നു.' അശോകന് ചരുവില്‍ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.