TRENDING:

'സംവാദത്തിന് വെല്ലുവിളിച്ച കോടിയേരിക്ക് പരാജയ ഭീതി'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ശബരിമല വിഷയത്തില്‍ തന്നെ ആശയ സംവാദത്തിന് വെല്ലുവിളിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ പരാജയ ഭീതിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ആദ്യം സ്വയം വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാരോട് സംവാദത്തിന് ഉണ്ടോ എന്നാണ് ചോദിക്കുന്നത്. ഇത് പരാജയഭീതികൊണ്ടുള്ള പിന്മാറ്റമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement

ശ്രീധരന്‍പിള്ളയെ വര്‍ജ്യമാണെങ്കില്‍ ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ആരെയെങ്കിലും പറഞ്ഞയക്കാനും തയ്യാറാണ്. ആളുകള്‍ക്ക് കടന്ന് വരാന്‍ കഴിയുന്ന എവിടേയും സംവാദത്തിന് തയ്യാറാണെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. അത് എ.കെ.ജി സെന്ററായാലും കുഴപ്പമില്ല.

ശബരിമലയിലെ നിരോധനാജ്‍ഞയെ പരിഹസിച്ച് ജേക്കബ് തോമസ്; മറുപടിയുമായി കടകംപള്ളി

കെ.സുരേന്ദ്രന് വേണ്ടി ഒന്നും ചെയ്തില്ല എന്നതൊക്കെ ചില മാധ്യമങ്ങളുടെ കള്ളപ്രചാരണമാണ്. നിയമപരമായും രാഷ്ട്രീയപരവുമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. സുരേന്ദ്രന് പോലും അങ്ങനെയൊരു പരാതിയില്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ചില മാധ്യമപ്രവര്‍ത്തകരാണ് ഇതിന്റെ പിന്നില്‍. ഇത് മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ നടന്ന് വരികയാണ്. താന്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച് നിലപാട് മാറ്റിയെന്നൊക്കെ പ്രചരിപ്പിക്കുന്നത് നൂറ്റാണ്ടിന്റെ നുണയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സംവാദത്തിന് വെല്ലുവിളിച്ച കോടിയേരിക്ക് പരാജയ ഭീതി'