ശബരിമലയിലെ നിരോധനാജ്‍ഞയെ പരിഹസിച്ച് ജേക്കബ് തോമസ്; മറുപടിയുമായി കടകംപള്ളി

Last Updated:
പത്തനംതിട്ട: ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുൻവിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസ്. താൻ വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച ജേക്കബ് തോമസ് ശബരിമലയിലെ നിരോധനാജ്‍ഞയെ പരിഹസിച്ചു. ഗതാ​ഗതക്കുരുക്കുള്ള കുണ്ടന്നൂരിൽ നിരോധനാജ്ഞ ആദ്യം നടപ്പാക്കണമെന്നാണ് എറണാകുളം വഴി യാത്ര ചെയ്യുമ്പോൾ തനിക്ക് തോന്നിയിട്ടുള്ള‌തെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. സുപ്രീം കോടതി വിധികൾ എല്ലാം നടപ്പാക്കിയിട്ടുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.
നാലിൽ കൂടുതൽ അം​ഗങ്ങളുള്ള വീട്ടിലും ഒരു നിരോധനാജ്ഞ നടപ്പാക്കണമെന്നാണ് തന്റെ മറ്റൊരു അഭിപ്രായമെന്നായിരുന്നു സർക്കാരിനെതിരെ മറ്റൊരു പരിഹാസം. കാത്തിരിക്കാം തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് യുവതികളിൽ ഒരുവിഭാഗം മുന്നോട്ടു വന്നിട്ടുണ്ടല്ലോ, അക്കാര്യങ്ങളെല്ലാം അവർക്ക് വിടുന്നതായിരിക്കും ഉചിതമെന്നും ജേക്കബ് തോമസ് പറഞ്ഞു. ശബരിമല സന്ദർശനത്തിനെത്തിയപ്പോൾ‌ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി ജേക്കബ് തോമസ്.
ശബരിമലയിലെ നിരോധനാജ്ഞയുടെ കാലാവധി നവംബർ 26 വരെ നീട്ടിയതായി കളക്ടർ പ്രഖ്യാപിച്ചിരുന്നു. ഇലവുങ്കൽ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്‍ഞ പിൻവലിക്കണമെന്ന് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.
advertisement
എന്നാൽ ജേക്കബ് തോമസിന്റെ പരാമർശത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ജേക്കബ് തോമസ് കഥയറിയാതെ ആട്ടം കാണുകയാണെന്നും, പൊലീസ് സേനയിൽ മിനിമം അച്ചടക്കം പോലും പാലിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥൻ ഒരുതരത്തിലുള്ള മറുപടിയും അർഹിക്കുന്നില്ലെന്ന് മന്ത്രി പരിഹസിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിലെ നിരോധനാജ്‍ഞയെ പരിഹസിച്ച് ജേക്കബ് തോമസ്; മറുപടിയുമായി കടകംപള്ളി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement