TRENDING:ശമ്പളം പിടിക്കൽ ഓർഡിനൻസിന് സ്റ്റേയില്ല; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]
advertisement
പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന്റെ നടപടി ക്രമങ്ങളെക്കുറിച്ച് രണ്ടാഴ്ച മുന്‍പ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അതിനുള്ള തയാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
സ്വന്തമായി വാഹനമുള്ളവര്‍ മാത്രം അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരികെ എത്തിയാല്‍ മതിയെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന തികഞ്ഞ അനാസ്ഥയാണ്. മലയാളികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പദ്ധതിയിമില്ലെന്ന് വ്യക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് കത്തയച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രണ്ട് സംസ്ഥാനങ്ങളും ആലോചിച്ചാല്‍ ട്രെയിന്‍ സൗകര്യം ലഭ്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കെ എസ് ആര്‍ ടി സി ബസ് ഉപയോഗിച്ച് തിരികെ എത്തിക്കാന്‍ സംസ്ഥാനം തയാറാകണം. ടിക്കറ്റ് വില വാങ്ങിയാലും അന്യ സംസ്ഥാനത്തുള്ള മലയാളികളെ തിരികെയെത്തിക്കാനുള്ള ശ്രമം നടത്തണം. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.