TRENDING:

News18 മാധ്യമപ്രവർത്തകയെ അസഭ്യവർഷം നടത്തിയ നടൻ വിനായകനെതിരെ കേസെടുക്കാൻ  നിർദേശം

Last Updated:

ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിനെയാണ് വിനായകൻ അസഭ്യം പറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂസ് 18 മാധ്യമപ്രവർത്തകയെ അസഭ്യവർഷം നടത്തിയ നടൻ വിനായകനെതിരെ കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷന്റെ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
വിനായകൻ
വിനായകൻ
advertisement

ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിനെതിരായ അസഭ്യ വർഷത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടൽ. ഐടി ആക്ട് 67, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള നിയമം, ബിഎൻഎസ് അപവാദ പ്രചാരണം എന്നീ വകുപ്പുകളിലാണ് കേസെടുക്കാൻ നിർദ്ദേശം.

അതേസമയം അപർണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർത്തിൽ ഡിജിപിക്ക് പരാതി നൽകി കേരള യൂണിയൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ).

ALSO READ: ന്യൂസ് 18ലെ മാധ്യമ പ്രവർത്തകയ്ക്കെതിരായ അധിക്ഷേപ പരാമർശം; നടൻ വിനായകനെതിരെ ഡിജിപിക്ക് KUWJ പരാതി

advertisement

അപർണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപങ്ങൾ സ്ത്രീത്വത്തിനെതി​രായ അതിക്രമവും അങ്ങേയറ്റം അവഹേളനപരവുമാണെന്ന് KUWJ പരാതിയിൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ ക്രിമിനൽ നടപടിക്ക്​ കേസെടുത്ത്​ വിനായകനെ അറസ്റ്റ്​ ചെയ്യണമെന്നും വനിതാ മാധ്യമപ്രവർത്തകയെ മോശമായി ചിത്രീകരിച്ചതിനും അവഹേളിച്ചതിനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ്​ വരുത്തണമെന്നും KUWJയുടെ പരാതിയിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
News18 മാധ്യമപ്രവർത്തകയെ അസഭ്യവർഷം നടത്തിയ നടൻ വിനായകനെതിരെ കേസെടുക്കാൻ  നിർദേശം
Open in App
Home
Video
Impact Shorts
Web Stories