സ്കൂളിലെ ക്ലാസ് റൂമിന് സമീപത്തുള്ള സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് മിഥുൻ ഷോക്കറ്റ് മരിച്ചത്. ജൂലൈ 17നായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ സ്കൂൾ മാനേജരുടെ വിശദീകരണം സർക്കാർ തേടിയിയിരുന്നു. ഈ വിശദീകരണം തള്ളിക്കൊണ്ടാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിൽ ആദ്യം പ്രധാന അധ്യാപികക്ക് എതിരെ മാത്രമായിരുന്നു നടപടിയെടുത്തിരുന്നത്. സിപിഎം നയന്ത്രണത്തിലുള്ളതാണ് സ്കൂൾ മാനേജ്മെന്റ്. പാർട്ടി മാനേജ്മെന്റിനെ സംരക്ഷിക്കുകയാണെന്നുള്ള ആക്ഷേപങ്ങൾ ഉയർന്നതോടെയാണ് മുഖം നോക്കാതെയുള്ള കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങിയത്.
advertisement
ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊണ്ടു വരികയാണെന്നും സ്‌കൂളുകളിലെ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസവകുപ്പ് കടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു