TRENDING:

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Last Updated:

കുളത്തിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് അപകടം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണുർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഭവിനയ് കൃഷ്ണ. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
advertisement

ക്രിക്കറ്റ് കളി കഴിഞ്ഞ് കൂട്ടുക്കാർക്കൊപ്പം മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തിയത്. ഇവിടെവെച്ച് കുളത്തിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുങ്ങുകയായിരുന്നു. ഇതിനിടെയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൈപിടിച്ച് മുകളിലേക്ക് വലിക്കാൻ ശ്രമിച്ചെങ്കിലും കൈവിട്ട് മുങ്ങിത്താഴുകയായിരുന്നു. പിന്നാലെ സമീപത്തുണ്ടായിരുന്നവര്‍ കുളത്തിൽ തിരച്ചിൽ നടത്തി വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വ പകല്‍ മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.

Also read-കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് കാസർഗോഡ് മൂന്ന് വയസ്സുകാരൻ മരിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വേങ്ങാടെ വി.വി.ബാബുവിന്റെയും കെ.കെ.നിഷയുടെയും മകനാണ്. ഭരത് കൃഷ്ണയാണ് സഹോദരന്‍. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധന്‍ ഉച്ചയോടെ മട്ടന്നൂരിൽ എത്തിക്കും. തുടര്‍ന്ന് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ശേഷം വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories