അവസാന വര്‍ഷ ജിയോളജി ബിരുദ വിദ്യാര്‍ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ച ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘത്തിന് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.
Also Read-ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് കൃഷി വകുപ്പ് അയച്ച കർഷകരിൽ ഒരാളെ കാണാതായി
അപകടം നടന്ന കട്നിയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ പാണയിലെ പോലീസ് സൂപ്രണ്ട് നേരിട്ടുതന്നെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. രക്ഷിതാക്കളും സഹപാഠികളും ഒരു നിലക്കും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. മധ്യപ്രദേശിൽ ഇന്നലെ മാത്രം മൂന്നിടത്താണ് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്.
advertisement