TRENDING:

Hero ഡ്രൈവര്‍ ഇല്ലാതെ മുന്നോട്ടു നീങ്ങിയ സ്‌കൂള്‍ ബസിന്റെ ബ്രേക്ക് ചവിട്ടി നിര്‍ത്തി വിദ്യാര്‍ഥി

Last Updated:

ബസ് മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറിയിരുന്നു ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാലടി: സഹപാഠികളെ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി നാട്ടിലെ ഹീറോയായിരിക്കുകയാണ് അഞ്ചാം ക്ലാസുകാരന്‍ ആദിത്യന്‍. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ ബസാണ്(School Bus) ഡ്രൈവറില്ലാതെ മുന്നാട്ട് നീങ്ങിയത്. ഈ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആദിത്യന്‍. ബസ് മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറിയിരുന്നു ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.
advertisement

വിദ്യാര്‍ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. വൈകിട്ട് വീട്ടില്‍ പോകുന്നതിനായി വിദ്യാര്‍ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ ബസിലുണ്ടായിരുന്നില്ല. ഈ സമയത്താണ് ഗിയര്‍ തെന്നി മാറി ബസ് മുന്നോട്ട് നീങ്ങിയത്. മുന്നില്‍ ഇറക്കമാണ്. വിദ്യാര്‍ഥികള്‍ ബഹളം വയക്കാന്‍ തുടങ്ങിയതോടെ ആദിത്യന്‍ ഡ്രൈവര്‍ സീറ്റില്‍ എത്തി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.

Also Read-Operation Ganga | യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി നാട്ടിലെത്തി; ആകെ 184

ആദിത്യന്റെ അമ്മാവന്‍ ടോറസ് ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവന്റെ കൂടെ ആദിത്യന്‍ ലോറിയില്‍ പോകാറുണ്ട്. അതിനാല്‍ ഡ്രൈവിങ് സംവിധാനത്തെക്കുറിച്ച് ആദിത്യന് അറിയാം. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍.

advertisement

Good Samaritan | ഒറ്റമുറി ഷെഡിലെ ചോര്‍ച്ചയടയ്ക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചു; പുതിയ വീട് പണിത് നല്‍കി കടയുടമ

തൃശൂര്‍: ഒറ്റമുറി ഷെഡിലെ ചോര്‍ച്ചയടയ്ക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് പുതിയ വീട്(Home) പണിത് നല്‍കി കടയുടമ. വെളേളക്കാരിത്തടം ഷിനു പള്ളിക്കലിന്റെ കുടുംബത്തിനാണ് കടയുടമ സുരക്ഷിതമായ ഭവനം നിര്‍മ്മിച്ച് നല്‍കിയത്. തൃശ്ശൂര്‍(Thrissur) ജില്ലയിലെ മാന്ദാമംഗലത്താണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമ നാല് ലക്ഷം രൂപ ചിലവില്‍ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് പണിത് നല്‍കിയത്.

advertisement

Also Read-Kochi Metro | സ്റ്റുഡന്റ് പാസിന് പ്രിയമേറുന്നു; കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രയൊരുക്കി കൊച്ചി മെട്രോ

300 ചതുരശ്ര അടി വിസ്ൃതിയുള്ള വീടാണ് പണിതു നല്‍കിയത്. ഒറ്റമുറി ഷെഡിലായിരുന്നു ഷിനുവും ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ഏഴുമാസം മുന്‍പായിരുന്നു ഷെഡിന്റെ ചോര്‍ച്ചയടയ്ക്കാന്‍ സഹായം ചോദിച്ച് ദിവ്യഹൃദയാശ്രമത്തെ സമീപിച്ചത്. ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ സന്നദ്ധ സംഘടനയായ ഡ്രീംനേഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തകരായ ദിനേശ് കാരയില്‍, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ ഏല്‍പ്പിച്ചു.

advertisement

Also Read-Kerala Olympics |പ്രഥമ കേരള ഒളിമ്പിക് മാരത്തോൺ മെയ് 1ന്; വിജയികൾക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുക

തുടര്‍ന്ന് വീട് അടച്ചുറപ്പുള്ളതാക്കാന്‍ ഇവര്‍ നടത്തറയിലെ കടയിലെത്തി പഴയ തകരഷീറ്റ് അന്വേഷിച്ചത്. എന്നാല്‍ ഷിനുവിന്റെ അവസ്ഥ അറിഞ്ഞ കടയുടമ വീട് പണത് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ഫാ.ജോര്‍ജ് കണ്ണംപ്ലാക്കലിന്റെ നിരീക്ഷണത്തില്‍ നിര്‍മിച്ച വീട് ആറു മാസം കൊണ്ട് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം താക്കോല്‍ കൈമാറുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Hero ഡ്രൈവര്‍ ഇല്ലാതെ മുന്നോട്ടു നീങ്ങിയ സ്‌കൂള്‍ ബസിന്റെ ബ്രേക്ക് ചവിട്ടി നിര്‍ത്തി വിദ്യാര്‍ഥി
Open in App
Home
Video
Impact Shorts
Web Stories