Kochi Metro | സ്റ്റുഡന്റ് പാസിന് പ്രിയമേറുന്നു; കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രയൊരുക്കി കൊച്ചി മെട്രോ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
60 മുതല്‍ 83 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കുന്ന മൂന്നു പാക്കേജുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കിൽ യാത്രചെയ്യാന്‍ അവസരമൊരുക്കുന്ന കൊച്ചി മെട്രോയുടെ(Kochi Metro) സ്റ്റുഡന്റ് പാസിന്(Student Pass) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ തുറന്നതോടെ പ്രിയമേറുന്നു. ഏതുസ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും യഥേഷ്ടം സഞ്ചരിക്കാവുന്നതുമുതല്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റേഷനുകളിലേക്ക് മാത്രമായി യാത്ര നിശ്ചയിക്കാവുന്നതുവരെയുള്ള പാസുകള്‍ ലഭ്യമാണ്.
ടിക്കറ്റ് നിരക്കില്‍ 60 മുതല്‍ 83 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കുന്ന മൂന്നു പാക്കേജുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി വണ്‍കാര്‍ഡിലെ സ്റ്റുഡന്റ് പ്രതിമാസ പാസില്‍ ടിക്കറ്റ് നിരക്കിന്റെ 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.
30 ദിവസമാണ് കാലാവധി. ഇക്കാലയളവില്‍ നിശ്ചിത സ്റ്റേഷനില്‍ നിന്ന് നിശ്ചിത സ്റ്റേഷനിലേക്ക് 100 യാത്രകള്‍ വരെ നടത്താം. 80 രൂപയുടെ പ്രതിദിന പാസ് എടുത്താല്‍ ഏതു സ്റ്റേഷനില്‍ നിന്നും ഏതുസ്റ്റേഷനിലേക്കും എത്രയാത്രകള്‍ വേണമെങ്കിലും നടത്താം.
advertisement
1200 രൂപയുടെ പ്രതിമാസ പാസ് എടുത്താല്‍ ടിക്കറ്റ് നിരക്കിന്റെ 83 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഒരുമാസത്തേക്ക് ഏതുസ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും 120 യാത്ര ഒരു മാസം നടത്താം. എല്ലാ മെട്രോ സ്റ്റേഷനുകളിലും സ്റ്റുഡന്റ് പാസ് ലഭ്യമാണ്.
advertisement
വനിതാദിനത്തില്‍ സ്ത്രീകൾക്ക് കൊച്ചി മെട്രേയില്‍ പരിധിയില്ലാത്ത സൗജന്യ യാത്രഅന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് 8 ന് കൊച്ചി മെട്രോയില്‍ സ്ത്രീകൾക്ക് സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളില്‍ നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് അന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്നേദിവസം 10 പ്രധാന സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍മാരായി വനിതകളായിരിക്കും പ്രവര്‍ത്തിക്കുക. വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ ആകര്‍ഷകമായ മല്‍സരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 01, 2022 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kochi Metro | സ്റ്റുഡന്റ് പാസിന് പ്രിയമേറുന്നു; കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രയൊരുക്കി കൊച്ചി മെട്രോ