ചേര്‍ത്തല പോളിടെക്‌നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. ഫോണ്‍ പൊട്ടിത്തെറിയില്‍ പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വര്‍ഷമായി ഉപയോഗിച്ച് വന്ന റിയല്‍മി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്.
MVD | ക്യാമറയുടെ കണ്ണ് വെട്ടിച്ച് നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞു; സൂപ്പർ ബൈക്കിന് ഇൻസ്റ്റാഗ്രാമിൽ പിടിവീണു
advertisement
കൊച്ചി: ക്യാമറ കണ്ണ് വെട്ടിക്കാൻ നമ്പർ പ്ലേറ്റ് ഊരിമാറ്റി പാഞ്ഞ സൂപ്പ ബൈക്കിനെ മോട്ടോർ വാഹന വകുപ്പ് (Motor Vehicle Department) പിടികൂടി. ആലുവയ്ക്ക് അടുത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ അമിതവേഗത്തിൽ പോയ ബൈക്ക് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്കിന്‍റെ ചിത്രം ഉദ്യോഗസ്ഥർ മൊബൈലിൽ ചിത്രീകരിച്ചു. ബൈക്കിന് പിൻവശത്ത് പതിച്ചിരുന്ന ഇൻസ്റ്റാഗ്രാം (Instagram) ഐ ഡി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ പിടിയിലായത്. തിരിച്ചറിഞ്ഞതോടെ, യുവാവിനോട് ഹാജരാകാൻ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആവശ്യപ്പെടുകയായിരുന്നു.
സൂപ്പര്‍ബൈക്കുകളിലെ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകള്‍ ഊരിമാറ്റി ചെറുപ്പക്കാർ പായുന്നതിനെ കുറിച്ച് നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇതേത്തുടർന്ന് ഇത്തരം നിയമലംഘകരെ പിടികൂടാൻ എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ പ്രത്യേക സ്ക്വാഡിന് രൂപംനല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞ സൂപ്പർ ബൈക്ക് പിടികൂടിയത്.
നമ്ബര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട് കോടതിയിലേക്ക് കൈമാറുകയാണ് മോട്ടോർ വാഹനവകുപ്പും പൊലീസും ചെയ്യുന്നത്. കഴിഞ്ഞദിവസം പിടികൂടിയ ബൈക്കും കോടതിയിലേക്ക് കൈമാറി. ഇത്തരത്തിൽ കോടതിയിൽ എത്തുന്ന ബൈക്ക് വിട്ടുകിട്ടണമെങ്കിൽ കോടതി വിധിക്കുന്ന പിഴ ഒടുക്കുകയും ശിക്ഷയ്ക്ക് വിധേയനാകുകയും വേണം.