TRENDING:

ബാലരാമപുരത്ത് ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Last Updated:

ഇരുബൈക്കുകളും മത്സരയോട്ടം നടത്തുകയായിരുന്നെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബാലരാമപുരം: നിയന്ത്രണംവിട്ട ബൈക്ക് മതിലിലും ഇലക്ട്രിക് പോസ്റ്റിലുമിടിച്ച് രണ്ടു കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിനുസമീപം കീഴേത്തോട്ടം വിളയില്‍ വീട്ടില്‍ സുദര്‍ശന്റെയും ജയയുടെയും മകന്‍ സുജിന്‍ (23), പനയറക്കുന്ന് നെല്ലിവിള മാധവത്തില്‍ മുരുകന്റെയും രാഖിയുടെയും മകന്‍ അശ്വിന്‍ (19) എന്നിവരാണ് മരിച്ചത്.
advertisement

ഇന്നലെ വൈകീട്ട് 4.30 ന് മംഗലത്തുകോണം സെന്റ് അലോഷ്യസ് പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മറ്റൊരു ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട ഇവരുടെ ബൈക്ക് എിര്‍ദിശയിലുണ്ടായിരുന്ന മതിലിലും പോസ്റ്റിലുമിടിക്കുകയായിരുന്നു.

Also Read: ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതികളെത്തി; ഇരുവരെയും മടക്കി അയച്ചു

മരുതര്‍ക്കോണം പിടിഎം കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇതേ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ബൈക്കിലായിരുന്നു വണ്ടി തട്ടിയത്. സുജിനാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടം നടന്നയുടനെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

advertisement

Dont Miss: Also Read: രാമക്ഷേത്ര നിർമാണം: കേന്ദ്രസർക്കാരിനെ പരിഹസിച്ച് RSS

ഇരുബൈക്കുകളും മത്സരയോട്ടം നടത്തുകയായിരുന്നെന്ന് ബാലരാമപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്എം പ്രദീപ് കുമാര്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാലരാമപുരത്ത് ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു