ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതികളെത്തി; ഇരുവരെയും മടക്കി അയച്ചു
Last Updated:
രേഷ്മ നിശാന്ത്. ഷാനില എന്നിവരാണ് ശബരിമല ദര്‍ശനത്തിനായ് എത്തിയത്.
നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതികള്‍ എത്തി. ഇരുവരെയും പൊലീസ് മടക്കി അച്ചു. രേഷ്മ നിശാന്ത്. ഷാനില എന്നിവരാണ് ശബരിമല ദര്‍ശനത്തിനായ് എത്തിയത്. ഇരുവരെയും നിലയ്ക്കലില്‍ തടഞ്ഞ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് മടക്കി അയച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ബുധനാഴ്ച മലകയറാനെത്തിയ ഇവരെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും ശബരിമല കയറാന്‍ ഇവര്‍ എത്തിയത്. ഇവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തിരിച്ചയച്ചത്.
Also Read: രാമക്ഷേത്ര നിർമാണം: കേന്ദ്രസർക്കാരിനെ പരിഹസിച്ച് RSS
വ്രതം എടുത്താണ് ദര്‍ശനത്തിനായി എത്തിയതെന്നും പിന്‍മാറാന്‍ തയാറല്ലെന്നുമായിരുന്നു കഴിഞ്ഞതവണ ഇവര്‍ എടുത്ത നിലപാട്. എന്നാല്‍ മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നു പ്രതിഷേധക്കാര്‍ നിലപാടെടുത്തതോടെ പൊലീസ് ഇടപെട്ട് ഇവരെ മടക്കി അയക്കുകയായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 19, 2019 6:57 AM IST