രാമക്ഷേത്ര നിർമാണം: കേന്ദ്രസർക്കാരിനെ പരിഹസിച്ച് RSS

Last Updated:

ഇന്ത്യ ലോകത്തിന്‍റെ നെറുകയിലെത്താന്‍ 150 വര്‍ഷമെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ഭയ്യാജി ജോഷി പറഞ്ഞു

ന്യൂഡൽഹി: രാമക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ആര്‍എസ്എസ്. അയോധ്യയിലെ ക്ഷേത്രം 2025ല്‍ പൂര്‍ത്തിയാക്കുമായിരിക്കും എന്നായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയുടെ വിമര്‍ശനം. ഇന്ത്യ ലോകത്തിന്‍റെ നെറുകയിലെത്താന്‍ 150 വര്‍ഷമെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ഭയ്യാജി ജോഷി പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പേരില്‍ ആര്‍എസ്എസ് മേധവി മോഹന്‍ ഭഗവതും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ ആർ എസ് എസിന്‍റെ അതൃപ്തി പൂര്‍ണമായും വ്യക്തമാക്കുന്നതായിരുന്നു ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയുടെ വാക്കുകള്‍. ആർ എസ് എസ് ജനറല്‍ സെക്രട്ടറി 1952ല്‍ നെഹ്‌റു ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മിച്ചു. അതിനു ശേഷം രാജ്യത്തിന്‍റെ വികസനത്തില്‍ കുതിപ്പുണ്ടായി. അതുപോലെ 2025ല്‍ രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കും. അതിനുശേഷം രാജ്യം വികസിക്കും.
അയോധ്യയിലെ 2025ലെ ക്ഷേത്ര നിര്‍മാണത്തിനു ശേഷം ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ ശക്തിയാകും. അതിനു പക്ഷേ, 150 വര്‍ഷം കൂടി എടുക്കും എന്നും ഭയ്യാജി ജോഷി പരിഹസിച്ചു. ഇന്ത്യ ലോകത്തെ ഏറ്റവും വളരുന്ന സാമ്പത്തിക ശക്തിയായി എന്ന പ്രധാനമന്ത്രിയുടെ അവകാശ വാദങ്ങള്‍ക്കിടെയാണ് ഭയ്യാജി ജോഷിയുടെ വിമര്‍ശനം. നിലപാട് വിവാദമായതോടെ 2025നുളളില്‍ രാമക്ഷേത്രം പൂര്‍ത്തിയാക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഭയ്യാജി ജോഷി വിശദീകരിച്ചു.
advertisement
അതിര്‍ത്തിയില്‍ യുദ്ധമില്ലാത്തപ്പോഴും സൈനികര്‍ കൊല്ലപ്പെടുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ പിടിപ്പു കേടാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും കുറ്റപ്പെടുത്തി. രാമക്ഷേത്ര നിര്‍മാണം മുഖ്യ പ്രചാരണ ആയുധമാക്കാന്‍ ബിജെപി ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ആര്‍എസ്എസ് നിലപാട്.
മലയാളം വാർത്തകൾ/ വാർത്ത/India/
രാമക്ഷേത്ര നിർമാണം: കേന്ദ്രസർക്കാരിനെ പരിഹസിച്ച് RSS
Next Article
advertisement
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement