TRENDING:

നിർമലാ കോളേജിൽ കുട്ടികൾക്ക് തെറ്റുപറ്റിയെന്ന് മൂവാറ്റുപുഴ മഹല്ല് കമ്മിറ്റി; മാനേജ്മെന്റിനെ 'ഖേദം അറിയിച്ചു'

Last Updated:

കോളേജ് അധികൃതരെ ഖേദം അറിയിച്ചതായും ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിൽ സമുദായത്തിന് പങ്കില്ലെന്നും കേരളത്തിൽ നടക്കരുതാത്ത സംഭവമായിപ്പോയെന്നും മഹല്ല് കമ്മിറ്റി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂവാറ്റുപുഴ നിർമലാ കോളേജിൽ പ്രാർത്ഥനയ്ക്കായി ഇടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം തടഞ്ഞുവച്ച വിദ്യാർത്ഥികളുടെ നടപടി തള്ളി മഹല്ല് കമ്മിറ്റി. സംഭവത്തിൽ തെറ്റുപറ്റിയെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
advertisement

കോളേജ് അധികൃതരെ ഖേദം അറിയിച്ചതായും ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിൽ സമുദായത്തിന് പങ്കില്ലെന്നും കേരളത്തിൽ നടക്കരുതാത്ത സംഭവമായിപ്പോയെന്നും മഹല്ല് കമ്മിറ്റി പറഞ്ഞു.

നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളജ് മാനേജ്മെൻ്റ്മായി ചർച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്.  കോളേജിൽ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണ്. പ്രാർത്ഥനയ്ക്കും ആചാരങ്ങൾക്കും നിർദ്ദിഷ്ട രീതികൾ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്ന് ചെറിയ തെറ്റുണ്ടായാൽ പോലും അത് മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണമെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

advertisement

Also Read- മൂവാറ്റുപുഴ ശൈലിയെ അംഗീകരിക്കാനാവില്ല: നിർമല കോളേജ് പ്രിൻസിപ്പലിനെ തടഞ്ഞ നടപടിയെ അപലപിച്ച് സിറോ മലബാർ സഭാ അൽമായ ഫോറം

കോളേജിനുള്ളിൽ നിസ്കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. കോളജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തെ അപലപിച്ച് സിറോ മലബാർ സഭാ അൽമായ ഫോറം ശക്തമായി അപലപിച്ചു.

Also read-  ‘നിർമലാ കോളേജിനും അധികാരികൾക്കും സംരക്ഷണം ഒരുക്കാൻ സർക്കാർ തയ്യാറാകണം’; സിറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ 

advertisement

കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെ ക്രൈസ്തവ കോളേജിൽ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നതിനെ ഒരു കാരണവശാലും നീതീകരിയ്ക്കാനാകില്ല. ഇന്ത്യൻ ഭരണഘടനാ പ്രകാരം പ്രവർത്തിക്കുന്ന സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്‌ക്കരിക്കാനുള്ള സൗകര്യം ഒരിക്കലും അനുവദിക്കാനാകില്ലെന്നും അൽമായ ഫോറം വ്യക്തമാക്കി.

Also Read- നിർമലാ കോളേജിൽ SFI സമരം സംഘടിപ്പിച്ചുവെന്നത് വ്യാജപ്രചരണം';എസ്എഫ്ഐ

ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനെയും സുരക്ഷയെയും ഇത്തരം വേറിട്ട സംഭവങ്ങൾ ബാധിക്കുന്നുണ്ട്. ചില മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളുടെ കേരളത്തിൽ വളർന്നു വരുന്ന ഇത്തരം പ്രവർത്തനങ്ങൾ കേരളത്തില്‍ ശക്തമായ ചേരിതിരിവും ധ്രുവീകരണവും സൃഷ്ടിക്കും. ബുദ്ധിയുടെയും യുക്തിയുടെയും ബോധത്തിന്റെ തന്നെയും അതിരുകള്‍ ലംഘിക്കുന്ന ഈ പ്രവണതകൾ വിദ്യാർത്ഥികളിലേക്കും കുത്തിവയ്‌ക്കുന്നത് ശരിയാണോയെന്ന് മത -രാഷ്ട്രീയ നേതൃത്വങ്ങൾ ചിന്തിക്കണം. നമ്മുടെ കേരളം പോലുള്ള ഒരു സമൂഹത്തില്‍ ഇതു പല രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അൽമായ ഫോറം പ്രസ്താവനയിൽ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിർമലാ കോളേജിൽ കുട്ടികൾക്ക് തെറ്റുപറ്റിയെന്ന് മൂവാറ്റുപുഴ മഹല്ല് കമ്മിറ്റി; മാനേജ്മെന്റിനെ 'ഖേദം അറിയിച്ചു'
Open in App
Home
Video
Impact Shorts
Web Stories