മൂവാറ്റുപുഴ ശൈലിയെ അംഗീകരിക്കാനാവില്ല: നിർമല കോളേജ് പ്രിൻസിപ്പലിനെ തടഞ്ഞ നടപടിയെ അപലപിച്ച് സിറോ മലബാർ സഭാ അൽമായ ഫോറം
- Published by:meera_57
- news18-malayalam
Last Updated:
കോളേജിന്റെ സമാധാനാന്തരീക്ഷം തകർത്ത നടപടികൾ അംഗീകരിക്കാനാകില്ല എന്ന് അൽമായ ഫോറം
മൂവാറ്റുപുഴ നിർമ്മല കോളേജിൽ പ്രാർത്ഥനയ്ക്കായി ഇടം അനുവദിക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തെ അപലപിച്ച് സീറോ മലബാർ സഭാ അൽമായ ഫോറം. കോളേജിന്റെ സമാധാനാന്തരീക്ഷം തകർത്ത നടപടികൾ അംഗീകരിക്കാനാകില്ല എന്ന് അൽമായ ഫോറം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
നിസ്‌കരിക്കാൻ പ്രത്യേകം സ്ഥലം വേണം എന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമല കോളജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവച്ച വിദ്യാർത്ഥികളുടെ നടപടികളെ സീറോ മലബാർ സഭാ അൽമായ ഫോറം ശക്തമായി അപലപിക്കുന്നു. കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെ ക്രൈസ്തവ കോളേജിൽ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നതിനെ ഒരു കാരണവശാലും നീതീകരിയ്ക്കാനാകില്ല. ഇന്ത്യൻ ഭരണഘടനാ പ്രകാരം പ്രവർത്തിക്കുന്ന സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്‌ക്കരിക്കാനുള്ള സൗകര്യം ഒരിക്കലും അനുവദിക്കാനാകില്ല.
advertisement
ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനെയും സുരക്ഷയെയും ഇത്തരം വേറിട്ട സംഭവങ്ങൾ ബാധിക്കുന്നുണ്ട്. ചില മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളുടെ കേരളത്തിൽ വളർന്നു വരുന്ന ഇത്തരം പ്രവർത്തനങ്ങൾ കേരളത്തില്‍ ശക്തമായ ചേരിതിരിവും ധ്രുവീകരണവും സൃഷ്ടിക്കും. ബുദ്ധിയുടെയും യുക്തിയുടെയും ബോധത്തിന്റെ തന്നെയും അതിരുകള്‍ ലംഘിക്കുന്ന ഈ പ്രവണതകൾ വിദ്യാർത്ഥികളിലേക്കും കുത്തിവയ്‌ക്കുന്നത് ശരിയാണോയെന്ന് മത -രാഷ്ട്രീയ നേതൃത്വങ്ങൾ ചിന്തിക്കണം. നമ്മുടെ കേരളം പോലുള്ള ഒരു സമൂഹത്തില്‍ ഇതു പല രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.
advertisement
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാ അവകാശത്തെ തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ആധുനിക സമൂഹനിര്‍മിതിയുടെ എല്ലാ തറക്കല്ലുകളും തൂണുകളും തകര്‍ത്തെറിയുകതന്നെ ചെയ്യും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. വിദ്യാർത്ഥികളിൽ വേര്‍തിരിക്കലിന്റെയും ഭിന്നിപ്പിന്റെയും അധാര്‍മികതകളുടെയും വിത്തുകള്‍ പാകുകയാണ് ഇത്തരം നീക്കങ്ങളിലൂടെ ചിലർ ലക്ഷ്യമിടുന്നത്.ഇത്തരം പ്രവർത്തനങ്ങളെ കേന്ദ്ര-സംസഥാന സർക്കാരുകൾ ജാഗ്രതയോടെ കാണണം.
advertisement
കേരളത്തിൽ കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതസാഹോദര്യവും സമത്വവും ദുര്‍ബലപ്പെടുത്തുന്ന വികലമായ വിദ്യാഭ്യാസരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ഇത്തരം 'മൂവാറ്റുപുഴ ശൈലികളെ' അൽമായഫോറം കഠിനമായി അപലപിക്കുന്നു. ബന്ധപ്പെട്ട സംഘടനകളുടെ അധികാരികൾ വിദ്യാർത്ഥികളെ തിരുത്തണം. വിദ്യാർത്ഥികളെ ഉദാരതകളിലേക്കും, മൂല്യങ്ങളുടെയും മനുഷ്യത്വത്തിന്റെയും നന്മകളുടെ വ്യാപനത്തിലേക്കും, ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും ഉയരങ്ങളിലേക്കും നയിക്കുന്ന ശൈലികളാണ് വിദ്യാർത്ഥി സംഘടനകൾ അവലംബിക്കേണ്ടത്.
മൂവാറ്റുപുഴ നിർമ്മല കോളജിലെ സമാധാനാന്തരീക്ഷം തകർത്ത മുഖ്യധാരാ വിദ്യാർത്ഥിസംഘടനകളെ നിലക്ക് നിർത്താൻ രാഷ്ട്രീയ പാർട്ടികൾ പരിശ്രമിക്കണം.കലാലയങ്ങളിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് അൽമായ ഫോറം അഭ്യർത്ഥിക്കുന്നു എന്ന് ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അറിയിച്ചു.
advertisement
Summary: The Syro Malabar Almaya Forum addresses the controversy surrounding the allocation of space for prayer at Nirmala College in Muvattupuzha
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 29, 2024 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂവാറ്റുപുഴ ശൈലിയെ അംഗീകരിക്കാനാവില്ല: നിർമല കോളേജ് പ്രിൻസിപ്പലിനെ തടഞ്ഞ നടപടിയെ അപലപിച്ച് സിറോ മലബാർ സഭാ അൽമായ ഫോറം