അമൃതയെ കൂടാതെ സ്‌കൂളിലെ പ്രധാനാധ്യാപിക പി എസ് ഗീത, താല്‍ക്കാലിക അധ്യാപിക ജിനില കുമാർ എന്നിവരും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തു. അമൃതയെയും ജിനില കുമാറിനെയും പുറത്താക്കി. ഇന്നലെ ഉച്ചയോടെയാണ് പുറത്താക്കിയെന്നും ഇനി മുതല്‍ ജോലിക്കു വരേണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അമൃതയെ അറിയിച്ചത്. തുടര്‍ന്നാണ് സ്‌കൂളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചര്‍ പോകരുതെന്ന് പറഞ്ഞ് കുട്ടികള്‍ വളഞ്ഞതോടെ അമൃത ക്ലാസില്‍ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്‌കൂളിലെ ചില അധ്യാപികമാര്‍ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങള്‍ സ്‌കൂളിലെത്തി അമൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തില്‍ മനം നൊന്ത് അമൃത സ്‌കൂളിനു പുറത്തേക്ക് ഓടിയപ്പോള്‍ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി.
advertisement
Also Read- 'മേനോൻ' മുറിച്ചു മാറ്റി മകന് പേരിട്ട് നടൻ അനീഷ് ജി. മേനോൻ
ഇടത് അധ്യാപക സംഘടനയിലെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയും മനഃപൂര്‍വം പരാതികള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്നാണ് അമൃതയുടെ ആരോപണം. സീനിയര്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് സംഘടനയിലെ അധ്യാപകര്‍ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു. എന്നാൽ എന്നാല്‍, നടപടി എടുത്ത അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എഇഒ അറിയിച്ചു.