+അടുത്തിടെയാണ് ദൃശ്യത്തിലെ 'ജോർജ് കുട്ടിയുടെ അളിയനാ'യ നടൻ അനീഷ് ജി. മേനോന് ഒരാൺകുഞ്ഞു ജനിച്ചത്. മകന്റെ വരവ് സോഷ്യൽ മീഡിയയിൽ ആരാധകർക്കും പ്രേക്ഷകർക്കും മുൻപിൽ അനീഷ് സന്തോഷത്തോടെ പ്രഖ്യാപിച്ചു. മകന്റെ പേരിടീലുമായി അടുത്തു തന്നെയാണ് അനിൽ രാധാകൃഷ്ണൻ മേനോൻ-ബിനീഷ് ബാസ്റ്റിൻ വിവാദവും അതെ സംബന്ധിച്ചുള്ള ജാതി വിഷയവും ഉടലെടുക്കുന്നത്. ഈ അവസരത്തിൽ സ്വന്തം മകനെ ജാതിമതിലുകൾക്കപ്പുറം നിൽക്കുന്ന പേര് വിളിച്ചു മാതൃകയാവുകയാണ് അനീഷ്. ശേഷം അനീഷ് വിശദമായ ഫേസ്ബുക് കുറിപ്പുമായി എത്തുന്നു. പോസ്റ്റ് ചുവടെ:
"അനീഷ്" എന്ന പേര് മാത്രമാണ് പേരിടൽ ചടങ്ങിന് എന്റെ അച്ഛൻ എന്റെ കാതിൽ വിളിച്ച പേര്. പിന്നീട്, ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് കഴിയുന്നത് വരെ School register-ൽ അനീഷ്.ജി എന്നായി പേര്. മാട്ട- മിമിക്രി സ്റ്റേജുകളിൽ നിന്ന് 'കെ.പി.എ.സി' -യിൽ നാടകം കളിക്കാൻ എത്തിയപ്പോഴും ആ പേര് മാറ്റമില്ലാതെ തുടർന്നു. സിനിമാ മോഹം മനസ്സിൽ ഉരുത്തിരിഞ്ഞു വന്നപ്പോൾ മുതൽ "അനീഷ്.ജി" എന്ന പേരിന് കുറച്ചൂടെ ഭംഗി ഉണ്ടാക്കാം എന്ന് തോന്നുകയും പേരിനൊപ്പം "മേനോൻ" എന്ന വാൽകക്ഷ്ണംകൂടെ കൂട്ടിച്ചേർത്ത് "അനീഷ്.ജീ.മേനോൻ" എന്ന നീളമുള്ള പേരിൽ അറിയപ്പെടാനും ഞാൻ ആഗ്രഹിച്ചു.
പക്ഷേ 15- 20 കൊല്ലം മുൻപ് ആ വൽകഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തോന്നിയിരുന്നില്ല. പറയാനും,എഴുതാനും അഴകുള്ള ഒരു പേര് അത്രേയെ തോന്നിയുള്ളു. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഇത്തരം ചില surnames ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ. ഇൗ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ന് എന്റെ മകന്റെ പേരിടൽ ചടങ്ങിന് ഞാനവനെ ജാതി-മത അടയാളങ്ങൾ ഇല്ലാതെ "ആര്യാൻ" എന്ന് പേരുചൊല്ലി വിളിച്ചു. ഇന്ന് നവംബർ-1-2019 മുതൽ അവൻ 'ബേബി ഓഫ് ഐശ്വര്യ' എന്ന പോസ്റ്റിൽ നിന്നും സ്വന്തമായി പേരുള്ള വ്യക്തിയായി മാറിയിരിക്കുന്നു. "ആര്യൻ"
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.