ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ദക്ഷിണ റെയിൽവേ നൽകിയ അടിക്കുറിപ്പ് ഇങ്ങനെ,' ഉദ്ഘാടന സ്പെഷ്യൽ എറണാകുളം - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൽ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂൾ വിദ്യാർഥികൾ കോച്ചുകളിൽ ദേശഭക്തി ഗാനങ്ങൾ നിറച്ചു.' ഈ പോസ്റ്റ് അല്പം മുമ്പ് പിൻവലിച്ചു.
advertisement
അതേസമയം, കേരളത്തിൻ്റെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനായ എറണാകുളം–കെഎസ്ആർ ബംഗളൂരു സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി , മന്ത്രിമാരായ പി.രാജീവ്,വി. അബ്ദുറഹിമാൻ, എം.പി മാരായ ഹൈബി ഈഡൻ, വി കെ ഹാരിസ് ബീരാൻ, മേയർ എം അനിൽകുമാർ, ടീജെ വിനോദ് എംഎൽഎ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8.50 നാണ് എറണാകുളത്തു നിന്ന് പുറപ്പെട്ടത്. ട്രെയിൻ വൈകിട്ട് 5.50നു ബംഗളൂരുവിലെത്തും.
