മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിനിയായ സുമലത മോഹൻദാസ് നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിന്റാണ്. മഹിള സംഘം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചുവരികയാണ്.
സമ്മേളനത്തിൽ 45 അംഗ ജില്ലാ കൗൺസിലിനെയും തിരഞ്ഞെടുത്തു. സെക്രട്ടറിയായതിൽ സന്തോഷമുണ്ട്. എല്ലാവരെയും ഒന്നിപ്പിച്ച് പാർട്ടിയെ മുന്നോട്ടു നയിക്കുമെന്ന് സുമതല മോഹൻദാസ് പറഞ്ഞു. പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതെയാണ് ജില്ലാ സമ്മേളനം സമാപിച്ചത്. വനിതകൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നൽകിയ അംഗീകാരമാണിതെന്നും അവർ വ്യക്തമാക്കി.
എല്ലാ വനിതകൾക്കും വേണ്ടി ഈ അംഗീകാരത്തെ സമർപ്പിക്കുന്നു. കേരളത്തിലെ വനിതാ സംഗമം എന്ന പ്രസ്ഥാനത്തെ ജില്ലയിൽ നയിച്ച് ഇത് വരെ മുന്നോട്ട് കൊണ്ടു പോയിരുന്നു. ആ പ്രസ്ഥാനത്തിലൂടെയാണ് ഈ സംഘടനയിൽ വളർന്നു വന്നത്. പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറെ കരുത്തോടുകൂടി പാർട്ടി സഖാക്കൾക്കൊപ്പം നയിക്കും. വിമർശനങ്ങളും സ്വയം വിമർശനങ്ങളും നടത്തി ഈ പാർട്ടി മുന്നോട്ട് പോകുമെന്ന് സുമലത കൂട്ടിച്ചേർത്തു.
advertisement
സംസ്ഥാനത്ത് 30 സംഘടനാ ജില്ലകൾ ഉള്ള ബിജെപിക്ക് 4 വനിതാ ജില്ലാ പ്രസിഡൻ്റുമാർ ഉണ്ട്. കോൺഗ്രസിൽ ബിന്ദു കൃഷ്ണ അടുത്തകാലം വരെ കൊല്ലം ഡിസിസി പ്രസിഡണ്ട് ആയിരുന്നു.