TRENDING:

Actor Assault Case | നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സർക്കാർ ആവശ്യം സുപ്രീം കോടതി തള്ളി

Last Updated:

സർക്കാരിന്റെ അപേക്ഷയിൽ സമയം നീട്ടിനൽകാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ആവശ്യമെങ്കിൽ വിചാരണക്കോടതിക്ക് അക്കാര്യം ആവശ്യപ്പെടാമെന്നും  വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ (Actor Assault Case) വിചാരണ സമയം നീട്ടി നൽകാനാവില്ലെന്ന് സുപ്രീം കോടതി (Supreme Court). സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. അതേസമയം കൂടുതൽ സമയം ആവശ്യമെങ്കിൽ വിചാരണക്കോടതിക്ക് അക്കാര്യം ആവശ്യപെടാമെന്നും ആഘട്ടത്തിൽ തീരുമാനമറിയിക്കാമെന്നും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ദിലീപ്
ദിലീപ്
advertisement

നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടി വെക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. സർക്കാരിന്റെ അപേക്ഷയിൽ സമയം നീട്ടിനൽകാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ആവശ്യമെങ്കിൽ വിചാരണക്കോടതിക്ക് അക്കാര്യം ആവശ്യപ്പെടാമെന്നും  വ്യക്തമാക്കി.

Also Read- Actor Assault Case | നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി

വിചാരണ കോടതിക്ക് നീതിയുക്തമായ തീരുമാനമെടുക്കാം. വിചരണക്കോടതി സമയം ആവശ്യപ്പെട്ട് സമീപിച്ചാൽ അപ്പോൾ തീരുമാനം എടുക്കാമെന്നും. ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. പുതിയ തെളിവുകൾ അവഗണിക്കാനാവില്ലെന്ന് സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിച്ചു.

advertisement

Also Read- Mukesh | 'പൊലീസ് ഉദ്യോഗസ്ഥനെ വർഗീയവാദിയാക്കാൻ ശ്രമിച്ചത് ഇവനാണ്'; മുകേഷ് എംഎൽഎയുടെ പോസ്റ്റ്

എന്നാൽ സർക്കാർ കേസ് അനാവശ്യമായി നീട്ടി കൊണ്ട് പോകാൻ ശ്രമിക്കുകയാണെന്നായിരുന്നു ദിലിപിന്റെ അഭിഭാഷകൻ മുകൾ റോത്തഗിയുടെ മറുവാദം. നേരത്തെ ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു. നാലു തവണ വിചാരണ നീട്ടി വെച്ചു. 200 ലധികം പേരുടെ മെഴിയെടുത്തു. ഒടുവിൽ പുതിയ ഒരാളുടെ മൊഴിയുടെ പേരിൽ വിചാരണ നീട്ടരുതെന്നും സർക്കാർ വികൃതമായ കളികൾ നടത്തുന്നതായും മുകുൾ റോത്തഗി വാദിച്ചു. എന്നാൽ തെളിവുകളും കണ്ടെത്തലുകളും വിചാരണക്കോടതിയെ ധരിപ്പിക്കാനായിരുന്നു സുപ്രീം കോടതിയുടെ മറുപടി.

advertisement

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഫെബ്രുവരി 16-നകം പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് വിചാരണക്കോടതിയോട് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിട്ടുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actor Assault Case | നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സർക്കാർ ആവശ്യം സുപ്രീം കോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories