TRENDING:

'ഒരു വനിതാ അഭിഭാഷകയല്ലേ, എന്തിനാണ് ഈ ഭാഷ ഉപയോഗിക്കുന്നത്'; ദീപാ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

Last Updated:

ഇത്തരത്തിൽ ചെയ്തത് ഒരു പുരുഷനായിരുന്നുവെങ്കില്‍ അറസ്റ്റിന് ഉത്തരവിടുമായിരുന്നു എന്നും സ്ത്രീയെന്ന പരിഗണന നൽകുകയാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്

advertisement
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ സമൂഹ‌മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച അഭിഭാഷക ദീപാ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. നിങ്ങളൊരു വനിതാ അഭിഭാഷകയല്ലേ എന്നും എന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് എന്നും കോടതി ചോദിച്ചു. എന്തിനാണ് അതിജീവിതയുടെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ വെളിപ്പെടുത്തിയതെന്നും സുപ്രീംകോടതി ദീപാ ജോസഫിനോട് ആരാഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമർശനമെന്ന് റിപ്പോർട്ടർ ടി വി പറയുന്നു.
അഡ്വ. ദീപാ ജോസഫ് (Image: Adv Deepa Joseph / Facebook)
അഡ്വ. ദീപാ ജോസഫ് (Image: Adv Deepa Joseph / Facebook)
advertisement

അഭിഭാഷക ഉപയോഗിച്ച വാക്കുകളില്‍ ഞെട്ടലുണ്ടായി എന്നാണ് സുപ്രീംകോടതി പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകയായാണ് താങ്കള്‍ പെരുമാറുന്നത്. അതിജീവിതയുടെ ഭര്‍ത്താവ് അഭിഭാഷകനോട് പറഞ്ഞ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതുന്നത് പ്രൊഫഷണല്‍ സമീപനമാണോയെന്നും കോടതി ചോദിച്ചു. പിന്നാലെ ഹർജിയിൽ ഇടപെടാനില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദേശിച്ചു.

ഇത്തരത്തിൽ ചെയ്തത് ഒരു പുരുഷനായിരുന്നുവെങ്കില്‍ അറസ്റ്റിന് ഉത്തരവിടുമായിരുന്നു എന്നും സ്ത്രീയെന്ന പരിഗണന നൽകുകയാണ് എന്നും പറഞ്ഞാണ് ദീപാ ജോസഫിനോട് ഹൈക്കോടതിയെ സമീപിക്കാൻ പറഞ്ഞത്. ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണം ഇല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പാക്കിയ ആധുനിക കോടതിയാണ് കേരള ഹൈക്കോടതിയെന്നും ഡൽഹിയിലിരുന്ന് തന്നെ കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. എന്നാൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന ഒന്നും പോസ്റ്റിലില്ലെന്നും കുറ്റം ചെയ്തുവെങ്കില്‍ പ്രൊസിക്യൂഷന്‍ നടപടി നേരിടാമെന്നുമായിരുന്നു അഡ്വ. ദീപ ജോസഫിന്റെ മറുപടി.

advertisement

രാഹുൽ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് അഡ്വ. ദീപാ ജോസഫ്. അധിക്ഷേപത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇത് ചോദ്യം ചെയ്താണ് ദീപ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. പിന്നാലെ ദീപാ ജോസഫിനെതിരെ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകിയിരുന്നു. ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിജീവിത തടസ ഹർജി നൽകിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Supreme Court of India expressed strong displeasure and "shock" over the language used by advocate Deepa Joseph on social media regarding a victim involved in the Rahul Mamkootathil case. A bench led by the Chief Justice of India questioned whether it was professional for a lawyer to publicly disclose and comment on information shared by the victim’s husband.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു വനിതാ അഭിഭാഷകയല്ലേ, എന്തിനാണ് ഈ ഭാഷ ഉപയോഗിക്കുന്നത്'; ദീപാ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
Advertisement
Open in App
Home
Video
Impact Shorts
Web Stories