ജസ്റ്റിസ് സുധാൻഷു ദുലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലർമാരായി നിയമിക്കാൻ പരിഗണിക്കേണ്ടവരുടെ പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിൽ നിന്നാണ് മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി ചാൻസലറായ ഗവർണർക്ക് പട്ടിക കൈമാറിയത്. സിസ തോമസിനെ വൈസ് ചാൻസലറായി നിയമിക്കുന്നതിനോട് മാത്രമാണ് എതിർപ്പെന്നും, സമർപ്പിച്ച പാനലിലുള്ള മറ്റാരെ വേണമെങ്കിലും നിയമിക്കാമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
താത്കാലിക വൈസ് ചാൻസലർ ആയിരുന്നപ്പോൾ സിസ തോമസ് സർവ്വകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് സർക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയും സി.കെ. ശശിയും വാദിച്ചു. അതേസമയം, രണ്ട് സർവ്വകലാശാല വൈസ് ചാൻസലർ നിയമന പാനലിലും ഉൾപ്പെട്ട വ്യക്തിയാണ് സിസ തോമസ് എന്നും, അതിനാൽ അവരെ ഒഴിവാക്കാൻ പറ്റില്ലെന്നും ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയും അഭിഭാഷകൻ വെങ്കിട്ട സുബ്രമണ്യവും ചൂണ്ടിക്കാട്ടി.
advertisement
