മന്ത്രിസ്ഥാനം തെറിച്ച വിവാദക്കേസ്
നായനാർ സർക്കാരിന്റെ കാലത്ത് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അക്കാലത്ത് കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച ഈ വിവാദത്തെത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.
കോടതി വിധിയിലെ നിരീക്ഷണങ്ങൾ
ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ തക്ക തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജി തള്ളാനായി മൂന്ന് പ്രധാന കാരണങ്ങളാണ് കോടതി ചൂണ്ടിക്കാട്ടിയത്:
പരാതി നൽകുന്നതിലെ കാലതാമസം: സംഭവം നടന്ന ശേഷം പരാതി നൽകാൻ അസ്വാഭാവികമായ കാലതാമസമുണ്ടായെന്നും ഇത് കേസിലെ വിശ്വാസ്യതയെ ബാധിച്ചുവെന്നും കോടതി വിലയിരുത്തി.
advertisement
മൊഴികളിലെ വൈരുധ്യം: മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയും തമ്മിൽ പ്രകടമായ വൈരുധ്യങ്ങളുണ്ട്. പരാതിക്കാരിയുടെ വ്യത്യസ്ത ഘട്ടങ്ങളിലെ മൊഴികൾ പരസ്പരവിരുദ്ധമായത് കേസിനെ ദുർബലപ്പെടുത്തി.
ബാഹ്യമായ ആരോപണങ്ങൾ: വാദത്തിനിടെ പരാതിക്കാരിയുടെ അഭിഭാഷക റെബേക്ക ജോൺ, നീലലോഹിതദാസൻ നാടാർ ഒരു 'സീരിയൽ ഒഫൻഡർ' ആണെന്ന് ആരോപിച്ചെങ്കിലും കോടതി അത് തള്ളി. ഒരു കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിക്കെതിരെ മുൻപുള്ള മറ്റ് ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
നിയമപോരാട്ടം ചുരുക്കത്തിൽ
നേരത്തെ കോഴിക്കോട് വിചാരണ കോടതി മുൻമന്ത്രിക്ക് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ വിധി റദ്ദാക്കി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. ഈ വിധിയാണ് ഇപ്പോൾ സുപ്രീം കോടതിയും ശരിവെച്ചിരിക്കുന്നത്. ഇതോടെ കാൽനൂറ്റാണ്ടോളം നീണ്ടുനിന്ന നിയമനടപടികൾക്കാണ് അവസാനമായത്.
Summary: Supreme Court has upheld the High Court verdict acquitting former Minister A. Neelalohithadasan Nadar in a sexual assault case. This final judgment in favor of the former minister comes after a legal battle spanning decades. A bench headed by Justice JB Pardiwala dismissed the appeal filed by the complainant challenging the High Court's decision.
