TRENDING:

'സ്മരണ വേണം സ്മരണ' തൃശൂരിലെ ആകാശപാത ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിച്ചില്ല; പ്രതിഷേധം അറിയിച്ച് സുരേഷ് ഗോപി

Last Updated:

ഉദ്ഘാടനം കഴിഞ്ഞ ശക്തനിലെ ആകശാപ്പാത സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ ശക്തൻ നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തതിനെതിരെ വിമർശനവുമായി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച പദ്ധതി ജനോപകാരപ്രദമായ സംവിധാനമാണ്. എന്നാൽ ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്ര മന്ത്രി വി മുരളീധരനെ ക്ഷണിക്കത്തതിൽ ശക്തമായ പ്രതിഷേധവും വിഷമവും കോർപ്പറേഷനെ അറിയിക്കുന്നു.
സുരേഷ് ഗോപി
സുരേഷ് ഗോപി
advertisement

അദ്ദേഹത്തെക്കൂടി ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്താമായിരുന്നു. പദ്ധതികളിലെ കേന്ദ്ര പങ്കാളിത്തം ജനങ്ങൾ അറിയണം. ‘സ്മരണ വേണം സ്മരണ’ എന്ന ലേലം സിനിമയിലെ  തന്റെ സിനിമാ ഡയലോഗ് ഓർമ്മിപ്പിച്ചുകൊണ്ടു സുരേഷ് ഗോപി പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ ശക്തനിലെ ആകശാപ്പാത സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Suresh Gopi| ഓരോ പുലികളി സംഘത്തിനും 50,000 രൂപ; സഹായവുമായി സുരേഷ് ഗോപി

‘തൊട്ടതിനും പിടിച്ചതിനുമൊക്കെ വന്ന് കളറടിക്കുന്നതിന് വരെ  ഓരോരുത്തര് ഫ്ലക്സ് വെക്കുന്നത് കാണാറുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പല സംസ്ഥാനങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികളിലെ ഒരു ചെറിയ ഭാഗം മാത്രമാണ് തൃശൂരിലെ ആകാശപ്പാത. പദ്ധതി പ്രാദേശികമായിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നതെങ്കിലും ഒരു ദേശീയ വീക്ഷണമുള്ള നേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രിക്ക് ഒരു ചെറിയ ട്രിബ്യൂട്ട് കൊടുക്കാമായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനെ കൂടി ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കണമായിരുന്നു എന്നത് അപേക്ഷയല്ല.. ആവശ്യമാണ്.. അത് ഇനിയും തിരുത്താവുന്നതാണ്’ – സുരേഷ് ഗോപി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏത് രാഷ്ട്രീയത്തിന്‍റെ പേരിലാണെങ്കിലും അത് മ്ലേച്ഛകരമാണ്..ജനങ്ങള്‍ അറിയട്ടെ അതിലെന്താണ് പ്രശ്നം…സത്യമല്ലേ അറിയുന്നത് അവരത് അറിഞ്ഞോട്ടെ, അതിലെന്തിനാണ് വിഷമിക്കുന്നത്…കിറ്റില്‍ വരെ പടം വെച്ച് അടിച്ചല്ലേ കൊടുത്തത്, പിന്നെ എന്താണ് ഇത് അറിയിക്കാത്തത്..കിറ്റിനകത്തെ പൊരുള്‍ ആരുടേതാണെന്ന് എല്ലാവര്‍ക്കുമറിയാം എന്നും സുരേഷ് ഗോപി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്മരണ വേണം സ്മരണ' തൃശൂരിലെ ആകാശപാത ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിച്ചില്ല; പ്രതിഷേധം അറിയിച്ച് സുരേഷ് ഗോപി
Open in App
Home
Video
Impact Shorts
Web Stories