TRENDING:

കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ല; ഡോ.വന്ദന ദാസിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

Last Updated:

മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തി. അദ്ദേഹത്തെ കാണാൻ ശ്രമിച്ച് കാര്യങ്ങൾ അറിയിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഹൗസ്‌ സര്‍ജന്‍ ഡോ.വന്ദനാ ദാസിന്‍റെ വീട്ടിലെത്തി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ഉച്ചയ്ക്ക് 1.20 ഓടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ അദ്ദേഹം വന്ദനയുടെ അച്ഛന്‍ കെ.കെ മോഹന്‍ദാസിനെയും അമ്മ  വസന്തകുമാരിയെയും സന്ദര്‍ശിച്ചു. മകളുടെ വിയോഗത്തിലുണ്ടായ ദുഖത്തില്‍ പങ്കുചേരാന്‍ പ്രമുഖരടക്കം വീട്ടിലെത്തിയിരുന്നെങ്കിലും  ആരെയും കാണാൻ വസന്തകുമാരി തയ്യാറായിരുന്നില്ല. എന്നാല്‍ സുരേഷ് ഗോപിയോട് സംസാരിക്കണമെന്ന് വസന്തകുമാരി ആവശ്യപ്പെടുകയായിരുന്നു.
advertisement

മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തി. അദ്ദേഹത്തെ കാണാൻ ശ്രമിച്ച് കാര്യങ്ങൾ അറിയിക്കും. കേരളത്തില്‍ ഒരു സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്ന് സുരേഷ് ഗോപി വന്ദനയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നടന്‍ മമ്മൂട്ടി, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ വന്ദനാദാസിന്‍റെ വീട്ടിലെത്തിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ല; ഡോ.വന്ദന ദാസിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി
Open in App
Home
Video
Impact Shorts
Web Stories