അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികളും ബന്ധുക്കളും ആരോപണമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പി.ടി.എ യോഗം ചേര്‍ന്ന് അന്വേഷണ സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത്.
Also Read പൊലീസ് കുറ്റവാളികള്‍ക്കൊപ്പമെന്ന് സഹപാഠികള്‍
അധ്യാപകരുടെ പീഡനം; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
നവംബര്‍ 28 നാണ് രാഖി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. പരീക്ഷാഹാളില്‍നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ഥിനി കൊല്ലം എസ്.എന്‍. കോളേജിന് മുന്നില്‍വച്ചാണ് ട്രെയിനിനു മുന്നില്‍ ചാടിയത്. സംഭവത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2018 6:03 PM IST
