രാഖി കൃഷ്ണയുടെ ആത്മഹത്യ; പൊലീസ് കുറ്റവാളികള്‍ക്കൊപ്പമെന്ന് സഹപാഠികള്‍
Last Updated:
കൊല്ലം: ഫാത്തിമ മാതാ കോളജിലെ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം നിഷ്‌ക്രിയമെന്ന് ആരോപണം. കുറ്റാരോപിതരെ സംരക്ഷിക്കുന്ന പൊലീസ് നിലപാട് തിരുത്തണമെന്ന് രാഖീയുടെ ബന്ധുക്കളും സഹപാഠികളും ആവശ്യപ്പെട്ടു.
രാഖി കൃഷ്ണയുടെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കോളേജിലെ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രാഖിയുടെ ബന്ധുക്കള്‍ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ രാഖിയുടെ മരണത്തിന് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ബുധനാഴ്ച പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് ഡ്യൂട്ടിയിലായിരുന്ന അധ്യാപിക രാഖികൃഷ്ണയെ പിടികൂടി സ്‌ക്വാഡിനെ ഏല്‍പ്പിക്കുകയായിരുന്നു. അധ്യാപികയും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് രാഖിയുടെ ചുരിദാര്‍ ടോപ്പില്‍ എഴുതിയിരുന്നതിന്റെ ഫോട്ടോ എടുക്കുകയും ആക്ഷേപിക്കുകയും ചെയ്തതായി സഹപാഠികള്‍ പറഞ്ഞു. രാഖിയെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും സഹപാഠികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
advertisement
എന്നാല്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ മറ്റ് വകുപ്പുകള്‍ ചേര്‍ക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചുരിദാറില്‍ എഴുതിയിരുന്നത് അന്വേഷണസംഘം പരിശോധിച്ചു. രക്തക്കറ മൂലം വസ്ത്രത്തിലെ അക്ഷരങ്ങള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. കുറിപ്പിന്റെ ഫോട്ടോ പരിശോധനയ്ക്ക് അയച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവ ദിവസം നടന്ന പരീക്ഷയുടെ വിഷയവുമായി ബന്ധപ്പെട്ട അധ്യാപകരുമായി ചര്‍ച്ച ചെയ്തശേഷമേ കോപ്പിയടിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത കൈവരികയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
Location :
First Published :
December 01, 2018 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
രാഖി കൃഷ്ണയുടെ ആത്മഹത്യ; പൊലീസ് കുറ്റവാളികള്‍ക്കൊപ്പമെന്ന് സഹപാഠികള്‍


