അധ്യാപകരുടെ പീഡനം; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Last Updated:
കൊല്ലം: കോളേജ് വിദ്യാര്‍ഥിനി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. കൊല്ലം ഫാത്തിമ കോളേജിലെ ഒന്നാംവര്‍ഷ ഇഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് മരിച്ചത്.
മാനസിക പീഡനമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു പിന്നിലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവച്ചു.
സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി കോപ്പിയടിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ കോപ്പിയടി വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങള്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സഹപാഠികള്‍ ആരോപിക്കുന്നു.
ഇവര്‍ വിദ്യാര്‍ഥിനിയുടെ ഫോട്ടോ എടുത്തതായും പറയപ്പെടുന്നു. ഇതേത്തുടര്‍ന്ന് കോളജില്‍ നിന്നും ഇറങ്ങിയോടിയ വിദ്യാര്‍ഥിനി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു. മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അധ്യാപകരുടെ പീഡനം; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement