'കേരളാ പൊലീസിന് അന്വേഷിച്ച് കാണ്ടെത്താന്‍ പറ്റിയിട്ടില്ല, ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാതിരാത്രിയുടെ മറവില്‍ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണേ ദേവീ' എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി മൂന്നു തവണ മണിമുഴുക്കിയത്.
ഇന്ത്യന്‍ നീതിന്യായ കോടതികള്‍ക്കുള്ള വെല്ലുവിളികൂടിയായാണ് ഇത്തരത്തില്‍ മണികെട്ടിത്തൂക്കി ജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കേണ്ടി വരുന്നതെന്ന് വീഡിയോയില്‍ സന്ദീപാനന്ദഗിരി പറയുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിച്ചിരുന്നു.
advertisement
2018 ഒക്ടോബറിലായിരുന്നു സംഭവം. എന്നാല്‍ ഒരു വര്‍ഷം പോലീസ് അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. അടുത്ത രണ്ടര വര്‍ഷത്തോളം ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ല.
ആശ്രമത്തിലെ സിസിടിവി പ്രവര്‍ത്തന രഹിതമായിരുന്നു. പിന്നീട് പൊലീസ് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നെങ്കിലും അത് പുറത്ത് വിട്ടില്ല. ആശ്രമം തീവയ്പ് സന്ദീപാനന്ദഗിരിയും സി പി എമ്മും ചേര്‍ന്നു നടത്തിയ നാടകമെന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആരോപണം.