വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കുമ്പോള്‍ ചുറ്റും പൊലീസുകാരായതിനാല്‍ ഒന്നും സംസാരിക്കാനാകുന്നില്ലെന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്. പറയാനുള്ളത് അഭിഭാഷകൻ വഴി എഴുതി നൽകാനാണ് രണ്ട് പേരോടും കോടതി നിർദേശിച്ചത്. അഭിഭാഷകരെ കാണാൻ ഇരുവർക്കും കോടതി സമയവും അനുവദിച്ചു.
Also Read 'മുകളിൽ ആകാശവും താഴെ ഭൂമിയുമല്ല മന്ത്രിമാരുടെ അതിർത്തികൾ; ഐസക്കിനെതിരെ കേസെടുക്കണം': വി.ഡി സതീശൻ
advertisement
ഇതിനിടെ ഡോളർക്കടത്ത് കേസിൽ സ്വപ്നയേയും സരിത്തിനെയും മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഒരു ദിവസത്തേക്ക് റിമാൻഡ് ചെയ്തു..
ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ അപേക്ഷയിൽ കോടതി നാളെ വിധി പറയും. കസ്റ്റംസ് കേസിൽ ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.
