സ്വപ്നയുടെ നിയമനം; ഐ.ടി പദ്ധതികളില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ രണ്ട് വർഷത്തേക്ക് വിലക്കി സർക്കാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐ.ടി വകുപ്പിലെ സ്പേസ് പാർക്കിൽ നിയമിച്ചത് പിഡബ്യൂസി ആയിരുന്നു.
സ്തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. പദ്ധതികളില്‍നിന്നും കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ(PWC) രണ്ടു വര്‍ഷത്തേക്ക് വിലക്കി. കരാർ വ്യവസ്ഥകൾ ലംഘിച്ചു, യോഗ്യതയില്ലാത്ത ആളെ നിയമിച്ചു എന്നിവ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർക്കാർ പുറത്തിറക്കിയത്. കെ-ഫോണുമായി പ്രൈസാവാട്ടർബൈസ് കൂപ്പേഴ്സിന് കരാറുണ്ടെങ്കിലും അതും പുതുക്കിനല്‍കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐ.ടി വകുപ്പിലെ സ്പേസ് പാർക്കിൽ നിയമിച്ചത് പിഡബ്യൂസി ആയിരുന്നു. ഇതേത്തുടർന്നാണ് കമ്പനിക്കെതിരെ സർക്കാർ നടപടിയെടുത്തത്. കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജറായാണ് സ്വപ്നയെ നിയമിച്ചിരുന്നത്. നിയമനത്തിനായി സ്വപ്‌ന സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
advertisement
വിവാദമായതിനെ തുടർന്ന് ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്നും പിഡബ്യൂസിയെ ഒഴിവാക്കിയിരുന്നു. അതേസമയം അസ്വപ്‌ന സുരേഷിന്റെ നിയമനമാണ് വിലക്കിന് കാരണമെന്ന് ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2020 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വപ്നയുടെ നിയമനം; ഐ.ടി പദ്ധതികളില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ രണ്ട് വർഷത്തേക്ക് വിലക്കി സർക്കാർ


