TRENDING:

Kerala Gold| സ്വപ്ന മാറിയത് കോൺസുലേറ്റ് കേരള സർക്കാരിനെ അറിയിച്ചില്ല; സർക്കാരും അറിഞ്ഞില്ലെന്നു സൂചന

Last Updated:

ലോക്ക് ഡൗൺ കാലത്തും യുഎഇ കോൺസുലേറ്റിന് വേണ്ടി സർക്കാരിന് കത്ത് നൽകിയത് സ്വപ്നയായിരുന്നു. ഈ സമയം സ്വപ്ന സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴില്‍ ജോലി ചെയ്യുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ അനധികൃത ഇടപാടുകൾക്ക് വഴിവച്ചത് യു എ ഇ കോൺസുലേറ്റിൻ്റെ ഗുരുതര വീഴ്ചയെന്ന് സൂചന. സ്വപ്ന സുരേഷ് കോൺസുലേറ്റിൽ നിന്ന് മാറിയ വിവരം ഇതുവരെ സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടില്ല. ഇതു മുതലെടുത്താണ് സ്വപ്ന സുരേഷ് തട്ടിപ്പുകൾ നടത്തിയത്.
advertisement

ലോക്ക് ഡൗൺ കാലത്തും കോൺസുലേറ്റിന് വേണ്ടി സർക്കാരിന് കത്ത് നൽകിയത് സ്വപ്നയായിരുന്നു. സംസ്ഥാനം ലോക്ക് ഡൗണിലാണെന്ന വിവരം ഔദ്യോഗികമായി അറിയിക്കാൻ ആവശ്യപ്പെട്ട് മാർച്ച് 23നാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന് സ്വപ്ന കത്ത് നൽകിയത്.

സംസ്ഥാനം ലോക് ഡൗണിലാണെന്ന വിവരം ഔദ്യോഗികമായി കോൺസൽ ജനറലിനെ അറിയിക്കണമെന്നായിരുന്നു ആവശ്യം. കോൺസൽ ജനറലിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ലെറ്റർ പാഡ് ഉപയോഗിച്ചായിരുന്നു കത്ത്. ഈ സമയം സ്വപ്ന സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിലും ജോലി ചെയ്തിരുന്നു.ഇക്കാര്യം സർക്കാരും അറിഞ്ഞില്ലെന്നു നടിച്ചു.

advertisement

TRENDING Gold Smuggling Case| NIA സംഘം വീണ്ടും സെക്രട്ടേറിയേറ്റിൽ; പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തു [NEWS]Chunakkara Ramankutty| കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു [NEWS] സംസ്ഥാനത്ത് ഇനി ആർക്കും കോവിഡ് പരിശോധന നടത്താം; ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ[NEWS]

advertisement

കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ മാറിയാൽ ഉടൻ ആ വിവരം സർക്കാരിനെ അറിയിക്കണമെന്ന ചട്ടം യുഎഇ കോൺസുലേറ്റ് ലംഘിക്കുന്നത് ഇതാദ്യമല്ല. പി ആർ ഒ സ്ഥാനത്തുനിന്ന് സരിത് മാറിയത് അറിയിച്ചത് ആറു മാസങ്ങൾക്കു ശേഷമായിരുന്നു. സരിത് രാജിവച്ചത് 2019 സെപ്തംബർ മൂന്നിനാണ്. സർക്കാരിനെ അറിയിച്ചത് 2020 ഏപ്രിൽ 20നും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold| സ്വപ്ന മാറിയത് കോൺസുലേറ്റ് കേരള സർക്കാരിനെ അറിയിച്ചില്ല; സർക്കാരും അറിഞ്ഞില്ലെന്നു സൂചന
Open in App
Home
Video
Impact Shorts
Web Stories