സാദിഖലി ശിഹാബ് തങ്ങള്‍ നിലവില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യുട്ടീവ് അംഗമാണ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ്, എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയും കൂടിയാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
PK Kunhalikkutty |'വിവിധ മേഖലകളിൽ വലിയ സംഭാവനകൾ നൽകുന്ന സംഘടന'; വിദ്യാര്‍ഥിനിയെ ഇറക്കിവിട്ട സംഭവത്തിൽ സമസ്തയെ പ്രതിരോധിച്ച് കുഞ്ഞാലിക്കുട്ടി
advertisement
മദ്രസ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പുരസ്‌കാരം വാങ്ങുന്നതിൽ നിന്നും വിദ്യാര്‍ഥിനിയെ വിലക്കിയ സംഭവത്തിൽ സമസ്തയെ (Samastha) പ്രതിരോധിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി (PK Kunhalikkutty). കയ്യിലൊരു വടി കിട്ടിയാല്‍ അതുവെച്ച് നിരന്തരം അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മത-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവനകൾ നൽകുന്ന സംഘടനയുടെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സംഘടനയെ കുറിച്ച് ഇപ്പോൾ നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമസ്തയുടെ കോളജില്‍ പഠിച്ച് പെണ്‍കുട്ടികള്‍ എഞ്ചിനീയർമാരാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംഘടനയെ സംബന്ധിച്ച ഒരു വിഷയം പല ദിവസങ്ങൾ കൊണ്ടുനടക്കുന്നത് ഭംഗിയല്ലെന്നതും കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ചയാണ് വ്യാപകമായ വിമർശനത്തിന് കാരണമായ സംഭവമുണ്ടായത്. പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാര്‍ കുപിതനാകുകയായിരുന്നു. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതിന് പിന്നാലെ സമസ്ത നേതാവ് ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍ സമ്മാനചടങ്ങിൽ മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാൻ ആണെന്നായിരുന്നു സമസ്ത നേതാക്കളുടെ ന്യായീകരണം. പെൺകുട്ടിക്കോ കുടുംബത്തിനോ വിഷയത്തിൽ പരാതിയില്ല. സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചിരുന്നു. സമസ്ത പണ്ഡിത സഭയാണെന്നും അതിന്‍റെ ചിട്ടകളുണ്ടെന്നുമാണ് വേദിയിൽ പെൺകുട്ടിയെ തടഞ്ഞ എം ടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞത്. സ്ത്രീകളെ വേദിയിൽ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്ലിയാർ പറഞ്ഞു.
