പെണ്‍വിലക്കിനെ ന്യായീകരിച്ച് സമസ്ത; മുതിർന്ന പെൺകുട്ടികളെ പൊതുവേദിയിൽ കയറ്റുന്നത് ശരിയല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
- Published by:Arun krishna
- news18-malayalam
Last Updated:
സംഭവത്തില്‍ പെണ്‍കുട്ടിക്കോ ബന്ധുക്കള്‍ക്കോ പരാതിയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു
പെരിന്തല്‍മണ്ണയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വേദിയില്‍ അപമാനിച്ച സംഭവത്തെ ന്യായീകരിച്ച് സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. പെൺകുട്ടിയെ അപമാനിച്ചെന്ന വാദം തെറ്റാണ്, പെണ്‍കുട്ടി വരുന്നതിന് മുമ്പ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ തടഞ്ഞില്ല അങ്ങിനെയല്ലായിരുന്നെങ്കില്‍ അപമാനിച്ചെന്ന് പറയാം. വേദിയില്‍ വരുന്നതിന് പെണ്‍കുട്ടിയുടെ മുഖത്ത് ലജ്ജ ഉണ്ടായിരുന്നു അതുകൊണ്ടാണ് അത്തരമൊരു പ്രതികരണം അദ്ദേഹം നടത്തിയതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ന്യായീകരിച്ചു.
പെണ്‍കുട്ടികള്‍ പൊതുവേദിയിൽ വരുന്നതിനു സമസ്തയ്ക്ക് ചില മാനദണ്ഡങ്ങൾ ഉണ്ട്, അതിൻ്റെ അതിർ വരമ്പിന് അകത്ത് നിന്നെ പ്രവർത്തിക്കാൻ പറ്റൂവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.എം.ടി.അബ്ദുല്ല മുസ്ല്യാര്‍ ഒരു പെണ്‍കുട്ടിയെയും അപമാനിച്ചിട്ടില്ല, സംഭവത്തില്‍ പെണ്‍കുട്ടിക്കോ ബന്ധുക്കള്‍ക്കോ പരാതിയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
പെണ്‍കുട്ടിക്ക് സ്റ്റേജില്‍ കയറാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകണ്ടപ്പോഴാണ് ഇങ്ങനെയുള്ളവരെ സ്റ്റേജിലേക്ക് കയറ്റേണ്ടെന്ന് പറഞ്ഞത്. കുട്ടിയുടെ മുഖത്ത് നോക്കിയപ്പോള്‍ അദ്ദേഹത്തിന് അത് മനസിലായി, ഈ കുട്ടിക്ക് ഉസ്താദുമാരൊക്കെ ഇരിക്കുന്ന സദസിലേക്ക് വരുമ്പോള്‍ ഒരു ലജ്ജ ഉണ്ടെന്ന്. സാധാരണ സ്ത്രീകള്‍ക്ക് കുറച്ച് ലജ്ജ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.
advertisement
ബാലാവകാശ കമ്മിഷന്‍ കേസ് സ്വാഭാവികമാണ്. അതിനെ അതിന്റെ വഴിക്ക് നേരിടും. ഗവര്‍ണര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ അറിയുമോയെന്ന് അറിയില്ലെന്നും സമസ്ത നേതാക്കൾ പറഞ്ഞു.
സമസ്ത ആരെയും അപമാനിക്കുന്ന സംഘടനയല്ല, വർഗീയ ആശയക്കാരെയും തീവ്രമതവാദികളെയും ഞങ്ങൾ പിന്തുണക്കാറില്ലെന്നും സമസ്ത മാറണം എന്ന് പുറമെ ഉള്ള ആളുകൾ അല്ല പറയേണ്ടതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സമസ്ത കാലോചിതം ആയി ആണ് പ്രവർത്തിക്കുന്നത്,സ്ത്രീ വിദ്യാഭ്യാസത്തിന് ഇസ്ലാം എതിരല്ല, മുതിർന്ന പെൺകുട്ടികളെ പൊതുവേദിയിൽ കയറ്റുന്നത് ശരിയല്ല, അവരെ ഇസ്ലാമിക ശിക്ഷണത്തില്‍ വളര്‍ത്തിയെടുക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
advertisement
Also Read- വിദ്യാര്‍ഥിനി പുരസ്‌കാരം വാങ്ങുന്നത് സമസ്ത നേതാവ് വിലക്കിയ സംഭവ൦; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്ത നേതാവിന്റെ വിവാദ പരാമര്‍ശം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ആവശ്യപ്പെടുന്നുണ്ട്.'
advertisement
'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്'- ഇതാണ് സ്റ്റേജില്‍ വെച്ച് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പറഞ്ഞത്.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളാണ് ഉപകാരം നല്‍കുന്നത്. പെണ്‍കുട്ടി വേദിയിലെത്തി ഉപഹാരം വാങ്ങിയതിന് പിന്നാലെയാണ് സമസ്ത നേതാവിന്റെ ശകാരവാക്കുകള്‍ ഉണ്ടായത്. സമസ്തയുമായി ബന്ധപ്പെട്ട സുന്നി ഉലമ ഫോളോവേഴ്സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 14, 2022 12:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെണ്‍വിലക്കിനെ ന്യായീകരിച്ച് സമസ്ത; മുതിർന്ന പെൺകുട്ടികളെ പൊതുവേദിയിൽ കയറ്റുന്നത് ശരിയല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ


