ഏത് ഭൂമിയിലും അകരാശവാദം ഉന്നയിക്കുന്ന വഖഫ് നിയമം ഭേദഗതി ചെയ്യേണ്ടതാണെന്നാണ് ആർച്ച് ബിഷപ്പ് കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലുള്ള ക്രൈസ്തവർ തലമുറകളായി താമസിച്ച് വരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശ വാദം ഉന്നയിക്കുന്നു. 600 ഓളം നിർധനരായ മത്സ്യതൊഴിലാളികളായ കുടുംബങ്ങളാണ് ഇന്ന് ഭീഷണി നേരിടുന്നത്. അതോടൊപ്പം ഇടവകപ്പള്ളിയും കോൺവെന്റും ഉൾപ്പെടെ ഒഴിപ്പിക്കൽ ഭീഷണിയിലാണ്. രാജ്യത്തെമ്പാടും വഖഫ് ബോർഡിന്റെ അവകാശവാദം കാരണം ഭീഷണി നേരിടുന്ന ജനങ്ങളെ പരിഗണിച്ച് അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
advertisement
വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയില്‍ രാജ്യം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങള്‍ക്ക് വഖഫ് നിയമങ്ങളുടെ പേരില്‍ നീതി നിഷേധിക്കപ്പെടുന്നത് തികച്ചും മനുഷ്യത്വരഹിതമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.