കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്. 'ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്' എന്ന ക്യാപ്ഷനോടയൊണ് മെസിയുടെ ചിത്രം അബ്ദുറഹിമാൻ പങ്കുവച്ചത്. എന്നാൽ, പോസ്റ്റ് വൈറലായതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറഞ്ഞത്.
എന്നാൽ, മെസിയും സംഘവും എപ്പോഴാണ് കേരളത്തിലെത്തുക എന്നതിനെ സംബന്ധിച്ച് ഇപ്പോഴും മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. ഒക്ടോബറില്‍ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി. അബ്ദു റഹിമാൻ അടക്കമുള്ളവര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷം നവംബറിൽ തിരുവനന്തപുരത്ത് ഒരു പത്രസമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ, കഴിഞ്ഞ മാസം മെസി കേരളത്തിൽ എത്തില്ലെന്ന സൂചനകളും പുറത്തു വന്നിരുന്നു.
advertisement