TRENDING:

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍

Last Updated:

ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കിൽ ജില്ലാ വിഭജനം അനിവാര്യമാണെന്നാണ് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ. താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീനാണ് രംഗത്തെത്തിയത്. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കിൽ ജില്ലാ വിഭജനം അനിവാര്യമാണെന്നാണ് മൊയ്തീന്റെ നിലപാട്. എന്നാൽ ഈ ആവശ്യത്തോട് ലീഗ് യോജിച്ചിട്ടില്ല. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ ആവശ്യം ഉന്നയിക്കുമോ എന്ന് കെ ടി ജലീൽ‌ വെല്ലുവിളിച്ചു.
കുറുക്കോളി മൊയ്തീൻ
കുറുക്കോളി മൊയ്തീൻ
advertisement

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ മുസ്ലിം ലീഗ് എംഎല്‍എ കെഎൻഎ ഖാദർ 2019 ൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചിരുന്നു. 2015ൽ മലപ്പുറം ജില്ലാ പഞ്ചായത്തും ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. മലപ്പുറം ജില്ല വിഭജിക്കണമെന്ന് പി വി അൻവറും അഭിപ്രായപ്പെട്ടിരുന്നു.

മലപ്പുറം ജില്ല

  • 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ 41,10,956
  • 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി
  • 1969 ജൂൺ 16നാണ് മലപ്പുറം ജില്ല രൂപീകൃതമായത്
  • advertisement

  • ജില്ലയിൽ‌ 7 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമപഞ്ചായത്തുകളും
  • മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ, കോട്ടക്കൽ, വളാഞ്ചേരി, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, എന്നിവയാണ് ജില്ലയിലെ 12 നഗരസഭകൾ.

Summary: Muslim League MLA has raised the demand for the division of Malappuram district. Tirur MLA Kurukkoli Moideen has come forward with the demand for the formation of a coastal district by including Tanur, Tirurangadi, and Ponnani taluks. Moideen's stance is that district division is essential if development is to be proportional to the population.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍
Open in App
Home
Video
Impact Shorts
Web Stories