അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിഎൻഎസ് 114, ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് അധ്യാപകനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംഘട്ടനമുണ്ടായത്. ആദ്യം വിദ്യാർത്ഥിയാണ് അധ്യാപകനെ മർദിച്ചത്. പിന്നാലെ അധ്യാപകൻ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ക്കുകയായിരുന്നു. തലയ്ക്കും പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനും പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമായതെന്നാണ് വിവരം.
advertisement
ഇതും വായിക്കുക: ഗർഭഛിദ്രത്തിന് മരുന്നെത്തിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത്; നിർബന്ധിച്ച് നൽകിയത് നാലുമാസം ഗർഭിണിയായിരിക്കെ
കൊല്ലത്ത് അധ്യാപകൻ കുട്ടിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അധ്യാപകനെ വിദ്യാർത്ഥിയാണ് ആദ്യം തല്ലിയത്. വിദ്യാർത്ഥിക്ക് എതിരെയും നടപടി ഉണ്ടാകും. അധ്യാപകനെ തല്ലിയാലും വിദ്യാർത്ഥിയെ തല്ലാൻ പാടില്ല എന്നുള്ളതാണല്ലോ രീതി എന്നും മന്ത്രി പറഞ്ഞു.