'മുക്കാൽ നിക്കറുമിട്ട് 6 മണിക്ക് ശേഷം ആൺകുട്ടികൾക്കൊപ്പമിരുന്ന് പഠിക്കാൻ വരുന്നത് എന്തിനാണെന്ന് അറിയാം' എന്നായിരുന്നു അധ്യാപകന്റെ പരാമർശം. അധ്യാപകന്റെ ആക്ഷേപത്തിനെതിരെ വിദ്യാർത്ഥികൾ സമരം ആരംഭിച്ചിരിക്കുകയാണ്. പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ ഉപരോധിച്ചു.
ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളാണ് പഠനത്തിനായി ലക്ചർ ഹാൾ ഉപയോഗിക്കുന്നത്. ഹോസ്റ്റലിൽ പഠിക്കാനുള്ള സൗകര്യമില്ല. മൂന്ന് പേർ കഴിയുന്ന ഹോസ്റ്റൽ മുറിയിൽ പത്ത് പേരാണ് ഇപ്പോൾ കഴിയുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
advertisement
പുതിയ വൈസ് പ്രിൻസിപ്പൽ ചുമതല ഏറ്റെടുത്ത ശേഷമാണ് അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ട് വന്നതെന്നാണ് ആരോപണം. മാർച്ചിലെ പരീക്ഷ കഴിയുന്നത് വരെ ഹോസ്റ്റൽ തുറന്ന് നൽകണമെന്ന അപേക്ഷയും പ്രിൻസിപ്പൽ തള്ളിയെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് കൊളേജ് ചെയർമാൻ സന്ദീപ് വ്യക്തമാക്കി.
എന്നാൽ സദാചാര പരാമർശം അധ്യാപകർ നടത്തിയിട്ടില്ലെന്നും, കോടതി നിർദ്ദേശങ്ങൾ വായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കോളേജ് വൈസ് പ്രിൻസിപ്പാളിന്റെ വിശദീകരണം.