TRENDING:

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി 

Last Updated:

കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളുടെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ക്ഷേത്രത്തിന്റെ എല്ലാ നടകളിലേയും റോഡ് ഗ്രൈനൈറ്റ് പതിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം

advertisement
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി. കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളുടെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ക്ഷേത്രത്തിന്റെ എല്ലാ നടകളിലേയും റോഡ് ഗ്രൈനൈറ്റ് പതിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം.
News18
News18
advertisement

പരമ്പരാഗത ശൈലിയില്‍ പതിച്ചിട്ടുള്ള മേന്മയുള്ള ഗ്രാനൈറ്റുകള്‍ വളരെ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും പുതുതായി പതിപ്പിച്ചിട്ടുള്ള കല്ലുകള്‍ക്ക് മുകളില്‍ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോള്‍ കല്ലുകളില്‍ കരിപിടിച്ച് ശോഭ നഷ്ടപ്പെടുന്നതിനും തീ ചൂടേറ്റ് പൊട്ടി നാശം സംഭവിക്കുന്നതിനും സാധ്യതയുണ്ടെന്നും എക്‌സീക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി റോഡുകൾക്ക് താഴെയായി ഭൂഗര്‍ഭകേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപരിതലത്തിലെ തീയുടെ ചൂടേറ്റ് കേബിളുകൾക്ക് നാശം സംഭവിക്കുക്കാനിടയുണ്ട്.ഇത് സുരക്ഷ ഉപകരണങ്ങള്‍ ഉള്‍പെടെ പ്രവര്‍ത്തനരഹിതമാകുന്നിതും തീപിടുത്തത്തിനും കാരണമായേക്കുമെന്നും ഇവ പരിഗണിച്ച്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് കല്ല് പതിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുകളില്‍ പൊങ്കാലയിടാന്‍ അനുവദിക്കില്ല എന്ന് എക്‌സീക്യൂട്ടിവ് ഓഫീസര്‍ വ്യക്തമാക്കി.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി 
Open in App
Home
Video
Impact Shorts
Web Stories