വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് 5 മണിയോടെ ജിയോ തോമസിനെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അഞ്ചുതെങ്ങ് സെക്രട് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ 5-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജിയോ തോമസ്. കാണാതായ അഷ്ലിൻ ജോസിനായി അഞ്ചുതെങ്ങ് പൊലീസ്, കോസ്റ്റല്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 13, 2024 9:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മുങ്ങിമരിച്ചു; മറ്റൊരു കുട്ടിയെ കാണാതായി